Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൂന്നര പതിറ്റാണ്ടായി...

മൂന്നര പതിറ്റാണ്ടായി ഹര്‍ത്താലില്ലാതെ ചളിങ്ങാട്​ ഗ്രാമം

text_fields
bookmark_border
കയ്പമംഗലം: ഹർത്താലുകൾ വരും, പോകും. പക്ഷേ, ചളിങ്ങാട്ടുകാർ അതൊന്നും ഗൗനിക്കാറില്ല. അവർ കട തുറക്കും. വാഹനമോടിക്കും. ജോലി ചെയ്യും. കയ്പമംഗലം പഞ്ചായത്തി‍​െൻറ ഈ കിഴക്കന്‍ ഭാഗത്ത് മൂന്നര പതിറ്റാണ്ടായി ഹര്‍ത്താല്‍ ഏശിയിട്ടില്ല, എത്തിനോക്കിയിട്ടില്ല. ഇടത് -വലത് പക്ഷക്കാരും ബി.ജെ.പിയും ഇല്ലാഞ്ഞിട്ടല്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താല്‍ പടികടക്കാന്‍ നാട്ടുകാര്‍ സമ്മതിക്കില്ലെന്ന് മാത്രം. ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണവും അത്യാവശ്യ സാധനങ്ങളും കിട്ടണമെങ്കില്‍ ചളിങ്ങാട്ടേക്ക് ചെന്നാല്‍ മതി. വലപ്പാട് മുതല്‍ മതിലകം വരെയുള്ളവര്‍ ഹര്‍ത്താല്‍ ദിവസം വിവിധ ആവശ്യങ്ങള്‍ക്ക് ചളിങ്ങാട്ടെത്തും. ആദ്യം ചളിങ്ങാട് സ​െൻററില്‍ മാത്രമായിരുന്നു ഹര്‍ത്താല്‍ വിരോധം. പിന്നീട് ഇത് തെക്കോട്ടും വടക്കോട്ടും വ്യാപിക്കാന്‍ തുടങ്ങി. ഇപ്പോള്‍ വടക്ക് ചിറക്കല്‍ പള്ളി മുതല്‍ തെക്ക് കാക്കാത്തിരുത്തി പള്ളി വരെ ഹര്‍ത്താല്‍ ഏശാറില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഹര്‍ത്താല്‍ സുരക്ഷക്ക് നിയോഗിക്കുന്ന പൊലീസുകാര്‍ക്കും വിശപ്പടക്കാന്‍ ചളിങ്ങാടാണ് ആശ്രയം. സമരക്കാർ പ്രകടനം കഴിഞ്ഞ് ചായ കുടിക്കാൻ എത്തുന്നതും ഇവിടെത്തന്നെ. ഹർത്താൽ ദിനത്തിൽ കച്ചവടം പൊടിപൊടിക്കുമെന്നതിനാൽ സാധാരണ ദിവസത്തെക്കാൾ ഇരട്ടി പൊറോട്ട ഉണ്ടാക്കുമെന്ന് സ​െൻററിലെ ചായക്കടക്കാരൻ പറഞ്ഞു. നേരത്തെ ഹർത്താൽ അനുകൂലികൾ പലവട്ടം കടകൾ അടപ്പിക്കാൻ ചളിങ്ങാട്ട് വന്നിട്ടുണ്ട്. നിർബന്ധിച്ച് അടപ്പിക്കാൻ ശ്രമിച്ചവർ നാട്ടുകാരുടെ കൈച്ചൂട് അറിഞ്ഞിട്ടുമുണ്ട്. പിന്നെപ്പിന്നെ രാഷ്ട്രീയക്കാർ ഹർത്താലാഹ്വാനവുമായി ഈ ഭാഗത്തേക്ക് വരാറേയില്ല. രാഷ്ട്രീയം മറന്ന് നാടിനുവേണ്ടി ഒന്നിക്കുന്ന ചളിങ്ങാെട്ട മാതൃക എല്ലാവരും പിന്തുടർന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ക്ക് വീണ്ടുവിചാരം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
Show Full Article
TAGS:LOCAL NEWS 
Next Story