Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹോംഫിറ്റ്​ ഫിനാൻസ്​...

ഹോംഫിറ്റ്​ ഫിനാൻസ്​ മേധാവി കീഴടങ്ങി; പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു

text_fields
bookmark_border
തൃശൂര്‍: പണം തട്ടിയ കേസിൽ പൊലീസില്‍ കീഴടങ്ങിയ ഹോംഫിറ്റ് ഫിനാൻസ് ആൻഡ് ലീസിങ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പുല്ലഴി സ്വദേശി എം.ജി. സുകുമാരനെ (64) കോടതി തെളിവെടുപ്പിനായി ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച രാവിലെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ തൃശൂര്‍ വെസ്റ്റ് എസ്‌.ഐ എ.പി. അനീഷിന് മുമ്പാകെ സുകുമാരൻ കീഴടങ്ങിയത്. ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വൈകുന്നേരത്തോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. നാലര ലക്ഷം രൂപ വാങ്ങിയെന്ന് ആരോപിച്ച് കുറുമ്പിലാവ് കളരിക്കല്‍ വീട്ടില്‍ ഗ്രീനോള്‍ (63) നല്‍കിയ പരാതിയിലാണ് അറസ്റ്റിലായത്. സുകുമാരനും മകന്‍ ജിതിനും (32) നൽകിയ മുൻകൂർ ജാമ്യഹരജി തള്ളിയ ഹൈകോടതി 10 ദിവസത്തിനകം കീഴടങ്ങണമെന്ന് കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ജിതിന്‍ കീഴടങ്ങിയിട്ടില്ല. ജിതിന്‍ താമസിക്കുന്ന കേച്ചേരിയിലുള്ള ഭാര്യവീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് രേഖകള്‍ കണ്ടെടുത്തു. നിക്ഷേപത്തുക തിരിച്ചു തരാമെന്നു വിശ്വസിപ്പിച്ച് കൈവശപ്പെടുത്തിയ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള രേഖകളാണു പിടിച്ചെടുത്തത്. ജോലി തരാമെന്നു വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് കബളിപ്പിച്ചുവെന്ന് ആരോപിച്ച് ഷീജ മാമ്പറ്റ ഇയാൾക്കെതിരെ പുതിയ പരാതി നൽകിയിട്ടുണ്ട്. സ്ഥിരം നിക്ഷേപത്തുക തിരിച്ചു തരാമെന്നു വിശ്വസിപ്പിച്ച് രശീതികളെല്ലാം കൈക്കലാക്കി 46 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ചു പാമ്പൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ ജോസഫി​െൻറ ഭാര്യ ബെറ്റി (70) നല്‍കിയ കേസിലും ജില്ല കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയിരുന്നു. സുകുമാരന്‍ കൈക്കലാക്കിയ സ്ഥിരനിക്ഷേപ രശീതികള്‍ മകന്‍ ജിതി​െൻറ ഭാര്യവീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story