Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെന്നൈ^- ആലപ്പുഴ...

ചെന്നൈ^- ആലപ്പുഴ സൂപ്പർ ഫാസ്​റ്റിൽ ഡി റിസർവ്ഡ് കോച്ച്

text_fields
bookmark_border
ചെന്നൈ- ആലപ്പുഴ സൂപ്പർ ഫാസ്റ്റിൽ ഡി റിസർവ്ഡ് കോച്ച് തൃശൂർ: 22639 ചെന്നൈ- ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസി​െൻറ എസ് 12 കോച്ച് തൃശൂരിനും ആലപ്പുഴക്കും ഇടയിൽ ഡി റിസേർവ്ഡ് ആയി റെയിൽവേ പ്രഖ്യാപിച്ചു. 2018 ജനുവരി നാല് മുതൽ പ്രാബല്യത്തിൽ വരും. തൃശൂരിൽനിന്ന് പോകുന്നവർക്ക് ഇത് ഗുണം ചെയ്യും. രാവിലെ 6.50നാണ് ഇൗ ട്രെയിൻ തൃശൂരിൽനിന്ന് പുറപ്പെടുന്നത്. സ്ലീപ്പർ ക്ലാസ് ടിക്കറ്റെടുത്ത് ഇൗ കോച്ചിൽ യാത്ര ചെയ്യാം. യാത്രാദൂരത്തേക്കുള്ള നിരക്ക് നൽകിയാൽ മതി. മറ്റു കോച്ചുകളിൽ 200 കീ.മി യാത്രക്കുള്ള നിരക്ക് നൽകണം. ഇൗ വണ്ടിക്ക് തിരിച്ച് ഇൗ സൗകര്യം നേരത്തെയുണ്ട്. രാവിലെ യാത്രക്ക് ഡി റിസർവ്ഡ് കോച്ച് അനുവദിക്കണമെന്ന യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. സീസൺ ടിക്കറ്റുകാർക്കും ഇൗ കോച്ചിൽ യാത്ര ചെയ്യാം.
Show Full Article
TAGS:LOCAL NEWS 
Next Story