Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതയ്യൽ ജോലിക്ക്...

തയ്യൽ ജോലിക്ക് അപേക്ഷിക്കാം

text_fields
bookmark_border
ആമ്പല്ലൂര്‍:- അളഗപ്പനഗര്‍ പഞ്ചായത്തില്‍ പുതുതായി തുടങ്ങുന്ന തുണിസഞ്ചി, പേപ്പര്‍ബാഗ്, ചവിട്ടി നിര്‍മാണ യൂനിറ്റിലേക്ക് തയ്യല്‍ അറിയാവുന്ന പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 23 ന് വൈകീട്ട് മൂന്നിന് മുമ്പ് അപേക്ഷ ഓഫിസില്‍ സമര്‍പ്പിക്കണം. ആമ്പല്ലൂര്‍: വരന്തരപ്പിള്ളിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു. പുതുക്കാട്, പൗണ്ട് എന്നിവിടങ്ങളില്‍ കടകളടപ്പിച്ചു. ആമ്പല്ലൂര്‍, പുതുക്കാട്, വരന്തരപ്പിള്ളി എന്നിവിടങ്ങളില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പുതുക്കാട് സ​െൻററില്‍ നടന്ന പ്രകടനത്തിന് ഡി.സി.സി ജനറല്‍ സെക്രട്ടറി സെബി കൊടിയൻ, ടി.സി. ജോസഫ്, ഷനില്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. അളഗപ്പനഗറില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രിന്‍സണ്‍ തയ്യാലക്കല്‍, കെ. ഗോപാലകൃഷ്ണന്‍, ആൻറണി കുറ്റൂക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വരന്തരപ്പിള്ളിയിൽ മണ്ഡലം പ്രസിഡൻറ് പി.ടി. വിനയന്‍, പി. ഗോപാലകൃഷ്ണന്‍, ഔസേഫ് ചെരടായി, ഷാേൻറാ നന്തിപുലം എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story