Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഹമ്മദ് സിയാദ് വധം:...

മുഹമ്മദ് സിയാദ് വധം: എ.കെ.ജി നഗറിൽ കോൺഗ്രസിെൻറ റാലിയും സമ്മേളനവും

text_fields
bookmark_border
കൊടുങ്ങല്ലൂർ: മുഹമ്മദ് സിയാദ് കൊല്ലപ്പെട്ട പുതുമനപ്പറമ്പിലെ എ.കെ.ജി നഗറിൽ കോൺഗ്രസ് പ്രവർത്തകർ സമാധാന സന്ദേശ റാലിയും മനുഷ്യാവകാശ സമ്മേളനവും നടത്തി. സി.പി.എം, ബി.ജെ.പി കൊലയാളി സംഘങ്ങൾ നടത്തുന്ന രാഷ്്ട്രീയത്തിനും ഫാഷിസത്തിനും അറുതി വരുത്തണമെന്നാവശ്യപ്പെട്ടായിരുന്നു ശാന്തി സന്ദേശ റാലി നടന്നത്. ശ്രീനാരായണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുമനപ്പറമ്പിൽ നിന്നും രാവിലെ ആരംഭിച്ച റാലി വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പുതുമനപ്പറമ്പ് സ​െൻററിൽ സമാപിച്ചു. സമാധാന സന്ദേശ പൊതുയോഗം എറിയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.ആർ. അശോകൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.എച്ച്. മഹേഷ്, ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ, പി.കെ. അബ്്ദു റഹിമാൻ, വാണി പ്രയാഗ്, ഇബ്രാഹിം വെഴവന, കെ.എ. ഹൈദ്രോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story