Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹർത്താൽ പ്രകടനം

ഹർത്താൽ പ്രകടനം

text_fields
bookmark_border
ചാവക്കാട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താൽ അനുകൂലിച്ച് വിവിധയിടങ്ങളിൽ പ്രകടനം നടന്നു. കടപ്പുറം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രകടനം അഞ്ചങ്ങാടി വളവില്‍ നിന്ന് ആരംഭിച്ച് അഞ്ചങ്ങാടിയില്‍ സമാപിച്ചു. ഡി.സി.സി സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു. ജബ്ബാര്‍ ബ്ലാങ്ങാട്, പി.എ. ഷാഹുല്‍ഹമീദ്, പി.കെ. ബഷീര്‍, ബി.കെ. സുബൈര്‍ തങ്ങള്‍, പി.വി. ഉമ്മര്‍ കുഞ്ഞി, എ.കെ. അബ്ദുൽ കരീം, പി.എം. മുജീബ്, സി. മുസ്താഖലി, ആര്‍.കെ. ഇസ്മായില്‍, പി.കെ. അബൂബക്കര്‍, സി.ബി.എ. ഫത്താഹ്, വി.പി. മന്‍സൂര്‍ അലി, ബി.പി.വി. തങ്ങള്‍, പി.എസ്. ബക്കര്‍, എ.എച്ച്. സൈനുല്‍ ആബിദ്, അബൂബക്കര്‍ഹാജി, തുടങ്ങിയവര്‍ സംസാരിച്ചു. ഗുരുവായൂർ: യു.ഡി.എഫ് മണ്ഡലം കമ്മിറ്റി പ്രകടനം കൈരളി ജങ്ഷനിൽ നിന്നാരംഭിച്ച് നഗരം ചുറ്റി കിഴക്കേനടയിൽ സമാപിച്ചു. യു.ഡി.എഫ് നേതാക്കളായ ഒ.കെ.ആർ. മണികണ്ഠൻ, ആർ.എ. അബൂബക്കർ, സുരേഷ് ചങ്കത്ത്, പി.ഐ. സൈമൺ, കെ.പി. ഉദയൻ, കെ.പി.എ. റഷീദ്, ആർ.എം. സുജാവുദ്ദീൻ, പി.ഐ. ലാസർ, പോളി ഫ്രാൻസിസ്, ബാലൻ വാറണാട്ട് എന്നിവർ നേതൃത്വം നൽകി. പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രകടനം നടന്നു. ആേൻറാ തോമസ്, ബഷീർ പൂക്കോട്, ടി.കെ. വിനോദ്, വി.കെ. വിമൽ, കെ.എസ്. സുമേഷ് എന്നിവർ നേതൃത്വം നൽകി. കുന്നംകുളം: നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിജു സി. ബേബി, ഇ.സി. അഷ്റഫ്, ജയസിങ് കൃഷ്ണൻ, ബിജോയ്ബാബു, സി.കെ. ബാബു, സി.കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയർ നേതൃത്വം നൽകി. കടവല്ലൂർ, കാട്ടകാമ്പാൽ, പെരുമ്പിലാവ്, കേച്ചേരി എന്നിവിടങ്ങളിലും പ്രകടനം നടന്നു. ഒരുമനയൂർ: പഞ്ചായത്ത് യു.ഡി.എഫി​െൻറ ആഭിമുഖ്യത്തിൽ പ്രകടനംനടത്തി. കരുവാരക്കുണ്ട് മുതൽ തങ്ങൾ പടി വരെ നടത്തിയ പ്രകടനത്തിൽ കോൺഗ്രസ് പ്രസിഡൻറ് കെ.ജെ. ചാക്കോ, ലീഗ് പ്രസിഡൻറ് എ.കെ. ഹനീഫ, പി.എം. താഹിർ, പി.പി. മൊയ്നുദ്ദീൻ, ഹംസക്കുട്ടി ഹാജി തുടങ്ങിയവർ നേതൃത്വം നൽകി. പാവറട്ടി: എളവള്ളി മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തൽ പ്രതിഷേധ പ്രകടനം നടത്തി. ചിറ്റാട്ടുകര കിഴക്കേതലയിൽ നിന്ന് ആരംഭിച്ചു. പി.കെ. രാജൻ, സി.ജെ. സ്റ്റാൻലി, സനൽ കുന്നത്തുള്ളി, പ്രസാദ് വാക, കെ.ഒ. ബാബു, പി.ആർ. പ്രേമൻ, ജിജി കടവല്ലൂർ, എൻ.കെ. സുലൈമാൻ, ടി.എസ്. ശിവരാമൻ, സി.ടി. ഫ്രാൻസിസ്, എൻ.എ.എം. സലീം, സജീവൻ പാലക്കൽ, സുധൻ ബ്രഹ്മകുളം, കോയ എളവള്ളി എന്നിവർ നേതൃത്വംനൽകി. വാഹനങ്ങൾ തടഞ്ഞും ഭീഷണിപ്പെടുത്തിയും ഹർത്താൽ; പൊലീസ് നോക്കിനിന്നെന്ന് പരാതി ഗുരുവായൂര്‍: വാഹനങ്ങള്‍ തടഞ്ഞും യാത്രക്കാരെ ഭീഷണിപ്പെടുത്തിയും ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിന് പൊലീസ് സംരക്ഷകരായെന്ന് ആക്ഷേപം. മമ്മിയൂര്‍ ജങ്ഷന്‍ മുതല്‍ കോട്ടപടി വരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞെങ്കിലും പൊലീസ് നിസംഗരായി മാറിനിെന്നന്നാണ് ആക്ഷേപം ഉയർന്നത്. കോടതിയും സര്‍ക്കാറും നല്‍കിയ നിര്‍ദേശങ്ങളെല്ലാം മറന്ന് ഹര്‍ത്താല്‍ അനുകൂലികളുടെ സംരക്ഷകരായി പൊലീസ് മാറിയെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. സ്ത്രീകള്‍ അടക്കമുള്ളവരുടെ വാഹനങ്ങള്‍ തടഞ്ഞിട്ടും ജീപ്പിലുണ്ടായിരുന്ന ഗുരുവായൂര്‍ എസ്.ഐ അനുദാസ് ഇറങ്ങി നോക്കാന്‍ പോലും തയാറായില്ലത്രെ. ഒടുവില്‍ എല്‍.ഡി.എഫ് അനുകൂലികളായ ചിലര്‍ എസ്.ഐയെ ചോദ്യംചെയ്തപ്പോള്‍ മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തുമ്പോഴും വാഹനങ്ങള്‍ തടയാറുണ്ടല്ലോ എന്നായിരുന്നുവത്രെ എസ്.ഐയുടെ മറുപടി. എസ്.ഐയുടെ നടപടിയെ കുറിച്ച് കമീഷണറോട് പരാതിപ്പെട്ടിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story