Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീടാക്രമണക്കേസിൽ...

വീടാക്രമണക്കേസിൽ മൂന്ന് ഡി.വൈ.എഫ്.ഐക്കാർ അറസ്്റ്റിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: അഴീക്കോട് യുവമോർച്ച പ്രവർത്തക‍​െൻറ വീടാക്രമിച്ച കേസിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്്റ്റിൽ. മരപ്പാലം തേവാലിൽ വിഷ്ണു(23), കുത്തനേത്ത് ശ്രീജോഷ്(30), ഊർക്കോലിൽ ജിഷ്ണു(23) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്്റ്റ് ചെയ്തത്. യുവമോർച്ച അഴീക്കോട് മേഖല പ്രസിഡൻറ് ഊർക്കോലിൽ അനിൽകുമാറി​െൻറ വീടിന് നേർക്കാണിവർ ആക്രമണം നടത്തിയത്. കഴിഞ്ഞ ഒമ്പതിന് പുലർച്ചെ മൂേന്നാടെ മുഖം മറച്ചെത്തിയ ഇവർ വീടി​െൻറ മുൻ വശത്തെ ആറ് ജനൽ പാളികൾ അടിച്ചു തകർത്ത് കടന്നുകളയുകയായിരുന്നു. ആക്രമണം നടത്തുന്നത് വീട്ടിലെ സി.സി. ടി.വി കാമറയിൽ പതിഞ്ഞിരുന്നു. അഴീക്കോട് മേനോൻ ബസാറിലുള്ള ബി.ജെ.പി എറിയാട് പഞ്ചായത്ത് ഓഫിസിന് നേർക്കും അതിക്രമം നടന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story