Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡി.സി.സി പ്രസിഡൻറിന്​...

ഡി.സി.സി പ്രസിഡൻറിന്​ ​െഎ.എൻ.ടി.യു.സി പ്രസിഡൻറി​െൻറ കുത്ത്​

text_fields
bookmark_border
തൃശൂർ: ഹരിത എം.എൽ.എ എന്ന മേൽവിലാസത്തിൽ അറിയപ്പെട്ടിരുന്ന തൃശൂർ ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപനെ വേദിയിലിരുത്തി കപട പരിസ്ഥിതിവാദികൾക്ക് നേരെ ഐ.എൻ.ടി.യു.സിയുടെ താക്കീതും ആക്ഷേപവും. ഐ.എൻ.ടി.യു.സി ഒല്ലൂർ നിയോജകമണ്ഡലം സമ്മേളനത്തിൽ തൃശൂർ വലക്കാവിൽ ക്വാറി അടച്ചുപൂട്ടിയ വിഷയം പരാമർശിച്ച് അധ്യക്ഷൻ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളിയാണ് ഉദ്ഘാടകനായ പ്രതാപനെ ഇരുത്തി പൊരിച്ചത്. വലക്കാവ് ക്വാറി വിഷയത്തിൽ ഐ.എൻ.ടി.യു.സി അടക്കമുള്ള ട്രേഡ് യൂനിയനുകളും രാഷ്ട്രീയ പാർട്ടികളും ഒരു ചേരിയായി ക്വാറിക്ക് അനുകൂലമായി നിന്നപ്പോൾ പ്രതാപ​െൻറ നേതൃത്വത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം ക്വാറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ സമരെത്ത പിന്തുണച്ചതാണ് പ്രകോപനം. നൂറ് കണക്കിന് പേരുടെ തൊഴിലാണ് കപട പരിസ്ഥിതി വാദികളായ ചില കോൺഗ്രസുകാർ നഷ്ടപ്പെടുത്തിയതെന്ന് അവർ ഓർത്തിരിക്കുന്നത് നല്ലതാണെന്ന് സുന്ദരൻ കുന്നത്തുള്ളി മുന്നറിയിപ്പ് നൽകി. സമരത്തെ പിന്തുണച്ചവർ നിരവധി തൊഴിലാളികളെ പട്ടിണിയിലാക്കിയെന്ന് പറഞ്ഞ കുന്നത്തുള്ളി ഇപ്പോൾ ആരും തിരിഞ്ഞുനോക്കുന്നിെല്ലന്ന് കുറ്റപ്പെടുത്തി. അവരെ സംരക്ഷിക്കുന്നത് ഐ.എൻ.ടി.യു.സിയാണ്. ഇത് വലക്കാവിലെ മാത്രം കാര്യമല്ല. അനാവശ്യ വിവാദങ്ങളുയർത്തിയും ജനപക്ഷമെന്ന് തോന്നിപ്പിച്ചും കപട പരിസ്ഥിതി വാദമുയർത്തിയും നടത്തിയ സമരങ്ങൾ ഏറെയുണ്ട്. ഈ തൊഴിലാളികൾ ഇവിടെ തന്നെയുണ്ടാവും എന്ന് ഓർമിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതാപൻ ഇക്കാര്യത്തിൽ മൗനം പാലിച്ച് ഐ.എൻ.ടി.യു.സിക്ക് ഡി.സി.സിയുടെ പൂർണ പിന്തുണയുണ്ടാവുമെന്ന് മാത്രം പറഞ്ഞു. എം.പി. വിൻസ​െൻറ്, അനിൽ പൊറ്റേക്കാട്ട്, ഇ. ഉണ്ണികൃഷ്ണൻ, കെ.എ. മത്തായി, സണ്ണി വാഴപ്പിള്ളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story