Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതിയ പാലം നിർമാണം...

പുതിയ പാലം നിർമാണം ചുവപ്പുനാടയിൽ; കലാഞ്ഞി പാലം തകർച്ച ഭീഷണിയിൽ

text_fields
bookmark_border
വാടാനപ്പള്ളി: തളിക്കുളം കലാഞ്ഞി പാലം അപകടാവസ്ഥയിൽ. പാലത്തിൽ അപകടങ്ങളും വർധിച്ചു. പുതിയ പാലത്തിന് അനുമതി ലഭിച്ചിട്ടും നിർമാണം ചുവപ്പ് നാടയിൽ ഒതുങ്ങി. കിഴക്കേ ടിപ്പുസുൽത്താൻ റോഡിലെ പാലത്തി​െൻറ കൈവരികൾ തകർന്നിട്ട് വർഷങ്ങൾ ഏറെയായി. അടിഭാഗത്തെ കോൺക്രീറ്റും അടർന്ന് പോയി കമ്പികൾ പുറത്തായ നിലയിലാണ്. വളവിൽ വീതി കുറഞ്ഞതിനാൽ പാലത്തിൽ അപകടങ്ങൾ വർധിച്ചു. രണ്ട് വാഹനങ്ങൾക്ക് ഒേര സമയം പാലത്തിലൂടെ പോകാൻ കഴിയില്ല. രണ്ട് വാഹനങ്ങൾ ഒരുമിച്ചെത്തുന്നതോടെ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടവും വർധിക്കുകയാണ്. പലപ്പോഴും വാഹനങ്ങൾ കനാലിലേക്ക് വീണിട്ടുണ്ട്. നേരത്തെ പാലത്തിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു. പലത്തി​െൻറ ശോച്യാവസ്ഥ പരിഹരിക്കാനായി നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഇതി​െൻറ ഭാഗമായി ഏതാനും വർഷം മുമ്പ് പുതിയ പാലം നിർമിക്കാൻ അനുമതി ലഭിച്ചിരുന്നു. 30 ലക്ഷം രൂപ അനുവദിച്ചത് പിന്നീട് 70 ലക്ഷമായി. വളവ് ഒഴിവാക്കി പാലം നിർമിക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് പല തവണ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പാലം സന്ദർശിച്ചിരുന്നു. അളന്ന് തിട്ടപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നടപടിയില്ല. പുതിയ സർക്കാർ എത്തിയിട്ടും പാലം നിർമിക്കാൻ നടപടിയില്ല. പുതിയ പാലം നിർമാണത്തിന് മുറവിളി കൂട്ടിയ ആക്ഷൻ കൗൺസിലും മൗനത്തിലാണ്. എം.എൽ.എയും വേണ്ട ഇടപെടൽ നടത്തുന്നില്ല. പാലമാണെങ്കിൽ തകർച്ചാഭീഷണിയിലാണ്. ഭാരമുള്ള വലിയ വാഹനങ്ങൾ കടന്നു പോകാനും പ്രയാസമാണ്. രാത്രിയാണ് അപകടം വർധിച്ചത്.പുതിയ പാലം എന്നത് സ്വപ്നമായി മാറുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story