Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപച്ചക്കറി വിത്ത്​...

പച്ചക്കറി വിത്ത്​ വിതരണം

text_fields
bookmark_border
ചിറ്റാട്ടുകര: സ​െൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ജനുവരി നാലുമുതൽ എട്ടുവരെ നടക്കുന്ന തിരുനാളി​െൻറ ഭാഗമായി ഇടവകയിലെ 850 കുടുംബങ്ങളിൽ അടുക്കളത്തോട്ടം ഉണ്ടാക്കുന്നതിനും തിരുനാളിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനും എളവള്ളി കൃഷിഭവനുമായി സഹകരിച്ച് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വികാരി ഫാ. റാഫേൽ വടക്കൻ ഉദ്ഘാടനം ചെയ്തു. അസി. വികാരി നവീൻ മുരിങ്ങാത്തേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് യു.കെ. ലതിക മുഖ്യാതിഥിയായി. കൈക്കാരൻമാരായ ജോസ് മാത്യു, ബെന്നി കെ. പോൾ, ജനറൽ കൺവീനർ വർഗീസ് മാനത്തിൽ, ജോ. ജനറൽ കൺവീനർ പി.ഡി. ജോസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.ജെ. സ്റ്റാൻലി, ലിസി വർഗീസ്, ജസ്റ്റിൻ തോമസ്, ഷിേൻറാ തരകൻ, വി.എ. സോജൻ, വി.ഡി. വിൻസ​െൻറ്, ആലീസ് ഫ്രാൻസിസ്, നിമ്മി ജൂണി, റാണി ജോർജ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് കുടുംബ സംഗമം കാക്കശ്ശേരി: മൂന്നുവർഷം കൊണ്ട് മോദിയുടെ ഭരണം ഭാരതത്തിൽ ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കിയെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അഭിപ്രായപ്പെട്ടു. ഇതുമൂലം വർഗീയ കലാപങ്ങൾ ഭാരതത്തിൽ നിത്യസംഭവമായി മാറി. അതില്ലാതാക്കാൻ കോൺഗ്രസിന് മാത്രമെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കാക്കശ്ശേരിയിലെ 68ാം ബൂത്തിലെ ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതാപൻ. ബൂത്ത് പ്രസിഡൻറ് കെ.പി. വിവേകൻ അധ്യക്ഷത വഹിച്ചു. പി.കെ. രാജൻ, എ.ടി. സ്റ്റീഫൻ, സി.ജെ. സ്റ്റാൻലി, സി.എ. പീറ്റർ, ടി.വി. കൊച്ചുണ്ണി, വർഗീസ് മാനത്തിൽ, പ്രസാദ് പണിക്കൻ, കെ.ഒ. ബാബു, എൻ.കെ. സുലൈമാൻ, പി.വി. വിൻസ​െൻറ്, ടി.എസ്. ശിവരാമൻ, കെ.വി. ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story