മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗകര്യമുണ്ടായിട്ടും ഡോക്ടർ രോഗിക്ക് സ്വകാര്യ സ്കാനിങ് സെൻററിലേക്ക് കുറിപ്പെഴുതി

05:09 AM
13/10/2017
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗകര്യമുണ്ടായിട്ടും പാവപ്പെട്ട രോഗിക്ക് ഡോക്ടർ സ്വകാര്യ സ്കാനിങ് സ​െൻററിലേക്ക് കുറിപ്പെഴുതി. പാലക്കാട് കുമ്പാരത്തറ കിഴക്കേക്കര വീട്ടിൽ ചന്ദ്ര‍​െൻറ ഭാര്യ കമലത്തിനാണ്(47) ഇ.എൻ.ടി വിഭാഗം ഡോക്ടർ സ്വകാര്യ സ്കാൻ സ​െൻററിലേക്ക് കുറിപ്പെഴുതി കൊടുത്തത്. കർഷക തൊഴിലാളിയായ വീട്ടമ്മക്ക് മൂക്കിൽ ദശ വളരുന്ന രോഗത്തിനാണ് ബുധനാഴ്ച ചികിത്സ തേടിയത്. മരുന്ന് ശീട്ടിനൊപ്പം മൂക്കിനുള്ള സി.ടി.പി.എൻ.എസ് സ്കാൻ എടുക്കാനായി സ്വകാര്യ സ്കാനിങ് സ​െൻററി​െൻറ പേരോടുകൂടിയുള്ള പേപ്പറിൽ ഡോക്ടർ ഒപ്പിട്ടു നൽകി. സ്കാൻ സ​െൻററിലെത്തി 3,000 രൂപ വേണ്ടിവരുമെന്ന് കേട്ടപ്പോൾ പണമില്ലാതെ വിഷമിച്ച രോഗി വീണ്ടും ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ ഡോക്ടറുടെ സ്വകാര്യ കുറിപ്പ് കാണിച്ചു. അതിലെഴുതിയ സ്കാനിങ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചെയ്യുമെന്ന് അറിഞ്ഞതോടെയാണ് കള്ളി വെളിച്ചത്താകുന്നത്. ഗവ. മെഡിക്കൽ കോളജിൽ സജ്ജീകരണങ്ങളുണ്ടായിട്ടും സ്വകാര്യ മേഖലയിലേക്ക് രോഗികളെ തള്ളിവിടുന്ന ഡോക്ടറുടെ നിലപാടിനെതിരെ അധികാരികൾക്ക് രേഖാമൂലം പരാതി നൽകുമെന്ന് കമലം അറിയിച്ചു.
COMMENTS