Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.ഐ ബ്രാഞ്ച്...

സി.പി.ഐ ബ്രാഞ്ച് സമ്മേളനം

text_fields
bookmark_border
വടക്കേക്കാട്: സി.പി.ഐ കൊച്ചനൂർ ബ്രാഞ്ച് സമ്മേളനം ജില്ല സെക്രട്ടറി വത്സരാജ് ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ല പ്രസിഡൻറ് ഹനീഫ് കൊച്ചനൂർ അധ്യക്ഷത വഹിച്ചു. ബിജു കണ്ടമ്പുള്ളി, എ.എം. അബൂബക്കർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ബിജു കണ്ടമ്പുള്ളിയെയും അസി. സെക്രട്ടറിയായി എ.എം. അബൂബക്കറിനെയും തെരഞ്ഞെടുത്തു. കാർഷിക വിപണനമേളയും മുഖാമുഖവും വടക്കേക്കാട്: പഞ്ചായത്ത് കൃഷിഭവൻ നായരങ്ങാടിയിൽ കാർഷിക വിപണനമേളയും മുഖാമുഖവും സംഘടിപ്പിച്ചു. കെ.വി. അബ്ദുൽഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തു. ഡോ. സ്മിത ജോൺ, പ്രഫ. പി.സി. രാജേന്ദ്രൻ എന്നിവർ കർഷകരുമായി സംവദിച്ചു. കൃഷി ഓഫിസർ അനിൽകുമാർ, അസിസ്റ്റൻറുമാരായ സിമി, സൗമ്യ, പഞ്ചായത്ത് സെക്രട്ടറി പി.ആർ. ജോൺ, കുടുംബശ്രീ അധ്യക്ഷ ഷീബ എന്നിവർ നേതൃത്വം നൽകി. സൗജന്യ മണ്ണുപരിശോധനയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story