Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതികളെ കൊണ്ടുപോകാൻ ...

പ്രതികളെ കൊണ്ടുപോകാൻ വണ്ടിയില്ല; ജീവനക്കാർക്ക്​ ​േപാകാൻ ഇഷ്​ടം ​േപാലെ

text_fields
bookmark_border
ീതൃശൂർ: പ്രതികളെ ജയിലിലേക്ക് കൊണ്ടു പോവാൻ വാഹനം അനുവദിക്കില്ല; പക്ഷെ, എ.ആർ ക്യാമ്പിലെ ഒാഫിസ് ജീവനക്കാരെ കൊണ്ടുവരാൻ വാഹനം യഥേഷ്ടം. തൃശൂർ എ.ആർ ക്യാമ്പിലെ സ്ഥിരം അവസ്ഥയാണിത്. കഴിഞ്ഞ ദിവസം അയ്യന്തോൾ കോടതിയിലേക്ക് 24 പ്രതികളെ കൊണ്ടുപോകാനിറക്കിയപ്പോൾ വണ്ടിയില്ല. കാത്ത് നിൽപ്പ് നീണ്ടപ്പോൾ കമീഷണറുടെ ശ്രദ്ധയിൽപെടുത്തിയാണ് വാഹനം അനുവദിപ്പിച്ചത്. കഷ്ടപ്പെടുന്നത് പ്രതികളെ കോടതിയിൽ കൊണ്ടുപോകേണ്ട ഡ്യൂട്ടിയുള്ള പൊലീസുകാർ- വൈകിയാൽ കോടതി കോപിക്കും; മതിയായ സുരക്ഷയില്ലാതെ കസ്റ്റഡിയിലുള്ള പ്രതികളെ ചാടിപ്പോയാൽ മേലധികാരികൾ പണി തെറിപ്പിക്കും. ചെകുത്താനും കടലിനുമിടയിലാണ് അവർ. ദിവസവും ജില്ലയിലെ വിവിധ കോടതികളിലേക്ക് നിരവധി പ്രതികളെ വിയ്യൂർ ജയിലിൽ നിന്നും കൊണ്ടു പോവേണ്ടതുണ്ട്. എ.ആർ ക്യാമ്പിൽ നിന്നാണ് ഇതിന് വാഹനവും പൊലീസുകാരെയും കൊടുക്കുക. ഇതിൽ വാഹനം അനുവദിക്കുക മേലുദ്യോഗസ്ഥരുടെ കാരുണ്യം അനുസരിച്ചാണ് നടക്കുന്നത്. പലപ്പോഴും വാഹനങ്ങൾ വിട്ടു നൽകാറില്ലെന്ന് പൊലീസുകാർ പറയുന്നു. വിഷയം കമീഷണറുടെ ശ്രദ്ധയിൽപെടുമ്പോഴാണ് നടപടിയുണ്ടാകാറ്. ആവശ്യത്തിന് ജീവനക്കാരില്ലാതിരിക്കെ ചട്ടപ്രകാരമുള്ള സുരക്ഷയൊരുക്കാൻ കഴിയാതെയാണ് പലപ്പോഴും പ്രതികളെ കോടതികളിലേക്ക് കൊണ്ടു പോവേണ്ടി വരിക. വാഹനം കിട്ടാതായാൽ ലൈൻ ബസിലാണ് പ്രതികളെ േകാടതിയിലേക്ക് കൊണ്ടുപോകുന്നത്. കൊലപാതകം, സ്ത്രീ പീഡനം തുടങ്ങിയ കേസുകളിലെ കൊടുംകുറ്റവാളികളെ പോലും ഇങ്ങനെ കൊണ്ടു പോവണം. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിക്കുന്നവരുമുണ്ട്. ഇവരെ കൊണ്ടു പോയി തിരികെയെത്തിക്കുന്നത് പൊലീസുകാരെ തീ തീറ്റിക്കുന്ന പരിപാടിയാണ്. ഇതിന് പുറമെ ഉദ്യോഗസ്ഥരുടെ പീഡനവും. പ്രതികളെ കൊണ്ടുപോവാൻ വാഹനം ചോദിച്ചാൽ ഡ്രൈവറില്ല, വാഹനത്തിന് തകരാർ തുടങ്ങിയ കാരണങ്ങൾ പറയും. എന്നാൽ പൊലീസുകാർ നോക്കിനിൽക്കെയായിരിക്കും തകരാറാണെന്നും ഡ്രൈവറില്ലെന്നും പറഞ്ഞ വാഹനങ്ങൾ ക്യാമ്പ്, പൊലീസ് അക്കാദമി ഒാഫിസുകളിൽ ജോലി ചെയ്യുന്ന മിനിസ്റ്റീരിയൽ ജീവനക്കാരെ കൊണ്ടുവരാൻ ടൗണിലേക്ക് പറക്കുന്നത്. നഗരത്തിെല ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും അവരെത്തുന്നതും കാത്ത് ഇൗ വണ്ടികൾ കിടക്കും. കഴിഞ്ഞ ദിവസം 24 പ്രതികളെ അയ്യന്തോൾ കോടതിയിലെത്തിക്കുന്നതിന് വാഹനം ചോദിച്ച പൊലീസുകാരോട് ആദ്യം പറഞ്ഞത് വാഹനമില്ലെന്നായിരുന്നു. പിന്നെ മിനിസ്റ്റീരിയൽ ജീവനക്കാരെയെടുത്ത് വന്ന ശേഷം പോകാമെന്നായി. പ്രതികളെ എത്തിക്കുന്നത് വൈകിയാൽ കോടതിയിൽ ഡ്യൂട്ടി പൊലീസുകാർ മറുപടി പറയണം. പ്രതികളുമായി ലൈൻ ബസിൽ കയറുന്നത് സുരക്ഷാ പ്രശ്നംമാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യത്തിന് സാധ്യതയുള്ളതാണ്. അതുകൊണ്ട് സ്വന്തം വാഹനം തന്നെ ഉപയോഗിക്കണമെന്ന് സർക്കുലർ ഉണ്ട്. അതി​െൻറ പരസ്യമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story