Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാതിര കാലം കൊൽക്കത്ത ...

'പാതിര കാലം' കൊൽക്കത്ത ഫിലിം ഫെസ്​റ്റിവൽ മത്സര വിഭാഗത്തിൽ

text_fields
bookmark_border
തൃശൂർ: നവംബർ 10 മുതൽ 17 വരെ കൊൽക്കത്തയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം മത്സരവിഭാഗത്തിലേക്ക് (ഇന്നവേറ്റിങ്ങ് മൂവിങ്ങ് ഇമേജസ്) പ്രിയനന്ദനൻ സംവിധാനം ചെയ്ത 'പാതിര കാലം' തിരഞ്ഞെടുത്തു. സമകാലിക സ്ത്രീ അവസ്ഥയെ രാഷ്ട്രീയവുമായി കൂട്ടിയിണക്കിയ ചിത്രത്തി​െൻറ തിരക്കഥ പി.എൻ. ഗോപീകൃഷ്ണനും ക്യാമറ അശ്വഘോഷനും ആണ്. മണ്ണ്, മനുഷ്യൻ, സ്വാതന്ത്ര്യം എന്നീ അടിസ്ഥാന യാഥാർഥ്യങ്ങളെ പ്രശ്നവത്കരിക്കുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രമായ ജഹനാരയെ മൈഥിലി അവതരിപ്പിക്കുന്നു. ആജ് ഫിലിംസ് ഇൻറർനാഷനലി​െൻറ ബാനറിൽ മുരളി മാട്ടുമ്മലാണ് ചിത്രത്തി​െൻറ നിർമാണം.
Show Full Article
TAGS:LOCAL NEWS 
Next Story