Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചേപ്പാട് സ്മാരക...

ചേപ്പാട് സ്മാരക പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

text_fields
bookmark_border
തൃശൂർ: കവിയും നിരൂപകനും പത്രപ്രവർത്തകനുമായിരുന്ന ചേപ്പാട് സോമനാഥ​െൻറ സ്മരണക്ക് പാമ്പുങ്ങൽ പബ്ലിക്കേഷൻസ് ഏർപ്പെടുത്തുന്ന 2017ലെ സ്മാരക അവാർഡിന് എഴുത്തുകാരിൽനിന്നും പ്രസാധകരിൽനിന്നും കൃതികൾ ക്ഷണിച്ചു. കഥ, കവിത, നോവൽ, നിരൂപണം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം, നാടോടി വിജ്ഞാനീയം എന്നീ മേഖലകളിലെ കൃതികൾക്കാണ് പുരസ്കാരം. 5001 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. 2014 ജനുവരി ഒന്നു മുതൽ 2017 ആഗസ്റ്റ് 31 വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കൃതികളുടെ മൂന്ന് കോപ്പികൾ സഹിതം നവംബർ 30നുള്ളിൽ കൺവീനർ, ചേപ്പാട് സോമനാഥൻ സ്മാരക പുരസ്കാര സമിതി, എസ്.ആർ.എ 82, പി.ഒ. കണിമംഗലം, തൃശൂർ -680027 വിലാസത്തിൽ അയക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story