Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചികിത്സ സഹായം...

ചികിത്സ സഹായം വൈകിപ്പിക്കുന്നു; വില്ലേജ് ഓഫിസ് ഉപരോധിച്ചു

text_fields
bookmark_border
ആമ്പല്ലൂര്‍: മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായം നല്‍കുന്നത് വൈകിപ്പിക്കുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് വില്ലേജ് ഓഫിസ് ഉപരോധിച്ചു. ഒക്ടോബർ ആദ്യം താലൂക്ക് ഓഫിസില്‍ എത്തിയ ഫണ്ട് വിതരണം ചെയ്യാതെ ഉദ്യോഗസ്ഥര്‍ നീട്ടിവെച്ചതായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് ആല്‍വിന്‍ വർഗീസ്, കെ.എല്‍. ജെയ്‌സന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മന്ത്രി സി. രവീന്ദ്രനാഥി​െൻറ സൗകര്യാര്‍ഥം 21ന് ബ്ലോക്ക് ഓഫിസില്‍ നടത്തുന്ന ചടങ്ങില്‍ വിതരണം ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ചികിത്സ സഹായം നല്‍കാത്തതുമായി ബന്ധപ്പെട്ട് പറപ്പൂക്കര പഞ്ചായത്തംഗം ജോണ്‍സന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story