Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജലസമൃദ്ധിക്ക്...

ജലസമൃദ്ധിക്ക് കരുതലില്ല; കുഴൂരിലെ ജലാശയങ്ങൾക്ക് ചരമഗീതം

text_fields
bookmark_border
മാള: കണ്ടിട്ടും കണ്ണടക്കുന്ന അധികൃതർ കുഴൂര്‍ പഞ്ചായത്തിലെ ജലാശയങ്ങൾക്ക് ചരമഗീതമെഴുതുന്നു. കാര്‍ഷിക മേഖലയില്‍ നിരവധി ഉൽപന്നങ്ങൾ വിളയിക്കുന്ന മേഖലയിലാണ് സംരക്ഷണമില്ലാതെ ജലാശയങ്ങൾ നശിക്കുന്നത്. ഏക്കറോളം വിസ്തൃതിയുള്ള വിളക്കുംകാൽ ജലാശയം ശാപമോക്ഷം കാത്തുകിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. പദ്ധതികളൊന്നും കുളക്കരയിലേക്ക് അടുത്തിട്ടില്ല. പുഴയോര ഗ്രാമമാണ് കുഴൂർ. കൃഷിക്ക് ഉപകരിക്കുന്ന നിരവധി ജലാശയങ്ങളാണ് പായൽ കയറി നശിക്കുന്നത്. നേരത്തേ ഇവിടെനിന്ന് ജലസേചനത്തിനായി പദ്ധതിയിട്ടെങ്കിലും പ്രാവർത്തികമായില്ല. വേനലിൽ പാടശേഖരങ്ങൾ വരണ്ടുണങ്ങുകയാണ്. വിരിപ്പും മുണ്ടകനും പുഞ്ചയും കൃഷി ഇറക്കിയിരുന്ന മേഖലയാണിത്. നെല്‍കൃഷിക്ക് നൂറുമേനി വിളവ് നല്‍കിയിരുന്ന നെല്‍പാടങ്ങൾ വെള്ളമില്ലാതെ കൃഷിയിറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ജലാശയങ്ങളില്‍ ജലസമൃദ്ധി ഉറപ്പാക്കിയാൽ പരിഹാരം കാണാനാവും. ചണ്ടിയും പായലും നിറഞ്ഞ് കിടക്കുന്ന രണ്ടേക്കറിലധികം വിസൃതിയുള്ള പാറപ്പുറം പോളക്കുളം സംരക്ഷിക്കാത്തതും കര്‍ഷകർക്ക് കനത്ത നഷ്ടമാണുണ്ടാക്കുന്നത്. ഏത്തക്കായ, ചേന, കപ്പ, ചീര, മറ്റു പച്ചക്കറികളും പുറം മാര്‍ക്കറ്റുകളിലേക്ക് കയറ്റി അയക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story