മികച്ച സേവനം; അളഗപ്പനഗർ പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം

05:04 AM
13/10/2017
ആമ്പല്ലൂര്‍: പൊതുജനങ്ങള്‍ക്ക് മികച്ച സേവനവും സൗകര്യങ്ങളും ഒരുക്കിയ അളഗപ്പനഗര്‍ പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം. കൊടകര ബ്ലോക്കിന് കീഴില്‍ ആദ്യമായാണ് ഒരു പഞ്ചായത്തിന് ഐ.എസ്.ഒ 9001-,2015 സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. പഞ്ചായത്ത് ഓഫിസില്‍ നടന്ന ചടങ്ങില്‍ ഫിനിക്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. കെ. ബാലകൃഷ്ണമേനോന്‍ ഐ.എസ്.ഒ പ്രഖ്യാപനം നടത്തി. ഇ-പേമ​െൻറ് സംവിധാനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാറും സ്മാര്‍ട്ട് പഞ്ചായത്ത് പദ്ധതി പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാറും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ജില്ല പഞ്ചായത്തംഗം ജയന്തി സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം അലക്‌സ് ചുക്കിരി, വൈസ് പ്രസിഡൻറ് സനല്‍ മഞ്ഞളി, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് ഔസേഫ് ചെരടായി എന്നിവര്‍ സംസാരിച്ചു. പാലിയേക്കരയിലെ ബേക്കറിയില്‍ മോഷണം; 20,000 രൂപ കവർന്നു ആമ്പല്ലൂര്‍-: പാലിയേക്കരയിലെ ബേക്കറിയില്‍ മോഷണം. മേശയില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപ കവര്‍ന്നു. ബേക്കറിയുടെ ഉള്ളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയില്‍ മോഷ്്ടാവി​െൻറ ദൃശ്യങ്ങള്‍ പതിഞ്ഞു. വെള്ളാനിക്കര സ്വദേശി കാങ്കശേരി സതീഷ്‌കുമാറി​െൻറ ഉടമസ്ഥതയിലുള്ള അല്‍മൻറ്‌സ് ബേക്കറിയിലാണ് മോഷണം. നാല് ഷട്ടറുകളുള്ള ബേക്കറിയുടെ ഒരു ഷട്ടറി​െൻറ പൂട്ട് തകര്‍ത്താണ് അകത്തുകടന്നിരിക്കുന്നത്. ബേക്കറിയോടൊപ്പം ലോട്ടറികച്ചവടവും നടത്തിയ പണമാണ് മോഷണം പോയത്. മേശയില്‍ ലോട്ടറി ടിക്കറ്റുകള്‍ ഉണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. പുതുക്കാട് പൊലീസില്‍ പരാതി നല്‍കി.
COMMENTS