എഫ്​.സി.ഐ ഉ​േദ്യാഗസ്​ഥരുടെ വീടുകളിൽ സി.ബി.​െഎ പരിശോധന

05:04 AM
13/10/2017
പാലക്കാട്: പൊതുവിതരണ കേന്ദ്രങ്ങളിലൂടെ നല്‍കേണ്ട ഭക്ഷ്യധാന്യങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് മറിച്ചുവിറ്റ കേസിൽ എഫ്.സി.ഐ കോഴിക്കോട് ഏരിയ മാനേജര്‍ ജയപ്രകാശി‍​െൻറ ഒലവക്കോട്ടെ ഭാര്യവീട്ടിലും കോഴിക്കോട്, വയനാട് ജില്ലകളില്‍ എഫ്.സി.ഐ ഓഫിസുകളിലും ഉദ്യോഗസ്ഥരുടെ വീടുകളിലും സി.ബി.ഐ പരിശോധന നടത്തി. സി.ബി.ഐ കൊച്ചി യൂനിറ്റില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്. 39 ലക്ഷം രൂപയുെട ഭക്ഷ്യധാന്യം ഇത്തരത്തില്‍ മറിച്ച് വിറ്റതായാണ് പ്രാഥമിക വിവരം. ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിതരണത്തിനെത്തിച്ച 3,000 ചാക്ക് ഭക്ഷ്യ ധാന്യങ്ങള്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ക്ക് നല്‍കിയെന്ന് രേഖയുണ്ടാക്കി മറിച്ചു വിറ്റതായി സി.ബി.െഎ കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി സര്‍ക്കാറിനുണ്ടായ നഷ്ടവും അഴിമതിയും ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ വരും. മീനങ്ങാടി ഡിപ്പോ മാനേജര്‍ രാധാകൃഷ്ണന്‍, കോഴിക്കോട് ഏരിയ അസി. മാനേജര്‍ ഗിരീഷ് എന്നിവരെയാണ് നിലവില്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.
COMMENTS