Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്​ഥാന ഭാഗ്യക്കുറി...

സംസ്​ഥാന ഭാഗ്യക്കുറി സുവർണ ജൂബിലി: തൃശൂരിൽ കുടുംബസംഗമം

text_fields
bookmark_border
തൃശൂർ: സംസ്ഥാന ഭാഗ്യക്കുറിയുടെ സുവർണ ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി ഒക്ടോബർ 17ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഭാഗ്യക്കുറി ക്ഷേമനിധി ഫണ്ട് ബോർഡി​െൻറ അഭിമുഖ്യത്തിൽ കുടുംബ സംഗമം നടക്കും. മന്ത്രി ടി.എം. തോമസ് െഎസക്ക് ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിൽനിന്നും ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾ പെങ്കടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിക്കും. ജവഹർ ബാലഭവനിൽ ഉച്ചക്ക് രണ്ടിന് സംസ്ഥാന കലാമത്സരം നടക്കും. പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ അധ്യക്ഷത വഹിക്കും. ഭാഗ്യക്കുറി ക്ഷേമനിധി ഫണ്ട് ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ്, എം.കെ. ബാലകൃഷ്ണൻ, എം.എൻ. വിജയകുമാർ, പി.എ. ഷാജു, കെ.എസ്. ഷാഹിത എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story