Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്.ഇ.ബി ജീവനക്കാരെ ...

കെ.എസ്.ഇ.ബി ജീവനക്കാരെ മർദിച്ചവർ അറസ്​റ്റിൽ

text_fields
bookmark_border
ചാലക്കുടി: കണക്ഷന്‍ വിച്ഛേദിച്ചതിന് കെ.എസ്.ഇ.ബി ഓഫിസിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്ത മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിയാരം മുനിപ്പാറ പള്ളിക്കടുത്ത് താമസിക്കുന്ന ഈനാംപിള്ളി കുഞ്ഞുമോന്‍, സുഹൃത്തുക്കളായ അനീഷ്, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞുമോ​െൻറ വീട്ടിലെ വൈദ്യുതി കണക്ഷന്‍ പരിയാരം കെ.എസ്.ഇ.ബി ജീവനക്കാര്‍ വിച്ഛേദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ 10ന് രാത്രി ഇവരും മറ്റ് മൂന്നുപേരും ചേര്‍ന്ന് കെ.എസ്.ഇ.ബി ഓഫിസിലെത്തുകയായിരുന്നു. ജീവനക്കാരുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആറുപേരും ചേര്‍ന്ന് കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ തല്ലി തകര്‍ക്കുകയും ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. എസ്.ഐ ജയേഷ് ബാലന്‍, അഡി.എസ്‌.ഐ വത്സകുമാര്‍, എ.എസ്.ഐ ശ്രീനി, ലാലു, റെജി പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 'അനധികൃത കെട്ടിട നിര്‍മാണം: നടപടിയെടുക്കണം' ചാലക്കുടി: നഗരസഭ അധികൃതരുടെ നിർദേശം മറികടന്ന് നിര്‍മിച്ച ചാലക്കുടി പള്ളി സ്റ്റോപ്പിലെ അനധികൃത നിര്‍മാണത്തിനെതിരെയും നഗരസഭ അതിര്‍ത്തിയിലെ മറ്റ് മുഴുവന്‍ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയും നടപടി എടുക്കണമെന്ന് സി.പി.െഎ സൗത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. എ.െഎ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് പി.വി. വിവേക് ഉദ്ഘാടനം ചെയ്തു. പി.എന്‍. മണി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.എം. വിജയന്‍, ലോക്കല്‍ സെക്രട്ടറി സി. മധുസൂദനന്‍, അസി. സെക്രട്ടറി അനില്‍ കദളിക്കാടന്‍, സി.ടി. സാബു എന്നിവര്‍ സംസാരിച്ചു. സി.ടി. സാബുവിനെ സെക്രട്ടറിയായും, പി.എസ്. ഷാജുവിനെ അസി. സെക്രട്ടറിയായും തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story