Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി​.എം^ഡി.വൈ.എഫ്.ഐ...

സി.പി​.എം^ഡി.വൈ.എഫ്.ഐ ഗുണ്ടായിസം അവസാനിപ്പിക്കണം ^എ.ഐ.വൈ.എഫ്

text_fields
bookmark_border
സി.പി.എം-ഡി.വൈ.എഫ്.ഐ ഗുണ്ടായിസം അവസാനിപ്പിക്കണം -എ.ഐ.വൈ.എഫ് തൃശൂർ: സി.പി.എമ്മിനും ഡി.വൈ.എഫ്.െഎക്കും എതിരെ എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി. ഇരു സംഘടനകളും ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി രാഗേഷ് കണിയാംപറമ്പിലും പ്രസിഡൻറ് കെ.പി. സന്ദീപും ആവശ്യപ്പെട്ടു. ചേലക്കര മണ്ഡലം സെക്രട്ടറി കെ.എസ്. ദിനേഷിനെ സി.പി.എം ഗുണ്ടകൾ ആക്രമിച്ചുവെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. എ.ഐ.വൈ.എഫി​െൻറയും സി.പി.ഐയുടേയും പ്രചാരണ പരിപാടികളിൽ ഏർപ്പെട്ടിരിക്കുന്നതിനിടക്കാണ് ആക്രമിച്ച് പരിക്കേൽപിച്ചത്. കൊണ്ടാഴിയിലും തിരുവില്വാമലയിലും എ.ഐ.വൈ.എഫ് ബോർഡുകൾ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ നശിപ്പിക്കുന്നത് പതിവായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story