Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാഴ്​ചദിനത്തിൽ...

കാഴ്​ചദിനത്തിൽ കണ്ണുകെട്ടി നടന്ന്​ നേത്രദാന സന്ദേശം

text_fields
bookmark_border
തൃശൂർ: നേത്രദാന സന്ദേശവുമായി ലോക കാഴ്ചദിനമായ വ്യാഴാഴ്ച തൃശൂരിൽ 'അന്ധ നടത്തം' സംഘടിപ്പിച്ചു. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻറ് തൃശൂർ യൂനിറ്റിലെ 40 പേർ നയിച്ച യാത്രയിൽ കണ്ണുകെട്ടി പൗരപ്രമുഖരും വിദ്യാർഥികളും തൃശൂർ സ​െൻറ് തോമസ് കോളജ് എൻ.എസ്.എസ്, എൻ.സി.സി, സാമൂഹിക പ്രവർത്തന വിദ്യാർഥികളും പങ്കെടുത്തു. 'ആട്ടം കലാസമിതി' കണ്ണുകെട്ടി ശിങ്കാരിമേളം അവതരിപ്പിച്ചു. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയും ബംഗളൂരുവിലെ േപ്രാജക്ട് വിഷനും റോട്ടറി ക്ലബ് തൃശൂർ സിറ്റിയും സംയുക്തമായാണ് പരിപാടി നടത്തിയത്. സ​െൻറ് മേരീസ് കോളജിൽനിന്ന് ആരംഭിച്ച യാത്ര സ​െൻറ് തോമസ് കോളജിൽ സമാപിച്ചു. സമാപനവേദിയിൽ നേത്രദാന പ്രതിജ്ഞയെടുക്കുകയും നേത്രദാന സമ്മതപത്രം നൽകുകയും ചെയ്തു. ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും ഡോക്ടർമാരും കണ്ണുകെട്ടിയുള്ള നടത്തത്തിൽ പങ്കാളികളായി. സിറ്റി പൊലീസ് കമീഷണർ രാഹുൽ ആർ. നായർ ഫ്ലാഗ്ഒാഫ് ചെയ്തു. കലക്ടർ ഡോ. എ. കൗശിഗൻ, മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, ബിഷപ് മാർ റാഫേൽ തട്ടിൽ, മാർ അേപ്രം, ജൂബിലി മിഷൻ ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, സ​െൻറ് തോമസ് കോളജ് പ്രിൻസിപ്പൽ പി. ഒ ജെയ്സൺ, സ​െൻറ് മേരീസ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ മാർഗരറ്റ്, ഗായകൻ ഫ്രാങ്കോ, ഡി.എം. ഒ. ഡോ. സുഹിത എന്നിവർ പെങ്കടുത്തു. നടത്തത്തിൽ പങ്കെടുത്ത അന്ധർക്ക് വാക്കിങ് സ്റ്റിക്കും െബ്രയ്ലി കിറ്റും സമ്മാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story