Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറീസർവേ ഫയൽ നീക്കം...

റീസർവേ ഫയൽ നീക്കം ഇപ്പോഴും കുരുക്കിൽ

text_fields
bookmark_border
വടക്കാഞ്ചേരി: റീസർവേ ഫയൽ നീക്കത്തിലെ അനാവശ്യ നൂലാമാലകൾ ഇല്ലാതാക്കിയുള്ള സർക്കാറി​െൻറ പുതിയ ഉത്തരവ് ഒന്നര മാസമായിട്ടും നടപ്പായില്ല. താലൂക്കുകളിൽ ഫയലുകൾ തീർപ്പാക്കാതെ കെട്ടികിടക്കുകയാണ്. ഇതോടെ വീട് നിർമാണം, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവക്കായി ബാങ്ക് വായ്പകൾപോലും എടുക്കാൻ കഴിയാതെ ജനങ്ങൾ ദുരിതത്തിലായി. വർഷങ്ങളോളം ഭൂനികുതി സ്വീകരിക്കാത്തതിെന തുടർന്ന് ജൂണിൽ കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസിന് മുന്നിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തിരുന്നു. സംഭവം വിവാദമാകുകയും വില്ലേജ് ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ മനുഷ്യത്വരഹിത നടപടികളും നിയമത്തി​െൻറ നൂലാമാലകളും ചർച്ചയാകുകയും ചെയ്തതോടെയാണ് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവ് പ്രകാരം റീസർവേയുമായി ബന്ധപ്പെട്ട അപേക്ഷ താലൂക്ക് ഓഫിസിൽ ലഭിച്ചാൽ, ആ ഫയൽ ക്ലർക്ക് സർവേയർക്ക് കൈമാറി അദ്ദേഹം സ്ഥലപരിശോധന നടത്തി റിപ്പോർട്ട് ഹെഡ് സർവേയർക്ക് നൽകണം. ആ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ തഹസിൽദാർ (ഭൂരേഖ) അന്തിമ തീരുമാനം എടുക്കണമെന്നും ജില്ല സർവേ സൂപ്രണ്ടി​െൻറ അംഗീകാരം ആവശ്യമില്ലെന്നും ഉത്തരവിൽ പറയുന്നു. താലൂക്ക് ഓഫിസിലെ സർവേ ഉദ്യോഗസ്ഥരുടെ പൂർണ നിയന്ത്രണം ഇനി തഹസിൽദാർക്കായിരിക്കുമെന്നുള്ള ആഗസ്റ്റ് അവസാനത്തിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് അട്ടിമറിക്കപ്പെടുന്നത്. ഭൂമിയുടെ റീസർവേ കുരുക്ക് ലളിതമാക്കുന്നതാണ് ഈ ഉത്തരവ്. തലപ്പിള്ളി താലൂക്കിൽ മൂവായിരത്തോളം അപേക്ഷകളാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നത്. പുതിയ ഉത്തരവി​െൻറ ഡ്രാഫ്റ്റ്‌ മാത്രമാണ് ഇറങ്ങിയിട്ടുള്ളതെന്നുപറഞ്ഞ് തഹസിൽദാർ ഓഫിസിൽനിന്ന് ഫയൽ മടക്കുകയാണെന്നാണ് ആരോപണം. തലപ്പിള്ളി താലൂക്കിൽ റീസർവേ ഫയൽ ഒപ്പിടാൻ ഔദ്യോഗിക ചുമതല ആർക്കാണെന്ന് വ്യക്തതയില്ല. ഫയലിൽ ഒപ്പിടാൻ ആളില്ലാത്ത അവസ്ഥയിൽ പുതിയ ഉത്തരവ് രേഖാമൂലം ലഭിച്ചിട്ടില്ലെന്ന ന്യായീകരണമാണ് താലൂക്ക് അധികൃതർ നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story