Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര ഫോക്ഫിലിം ഫെസ്​റ്റിവൽ ഇന്ന്​ മുതൽ

text_fields
bookmark_border
തൃശൂർ: അന്താരാഷ്്ട്ര ഫോക് ഫിലിം ഫെസ്റ്റിവൽ - 'ഐ.എഫ്.എഫ്.എഫ് 2017' വ്യാഴാഴ്ച അഞ്ചിന് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ചെറിയാൻ ജോസഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ​െൻറ് തോമസ് കോളജിലെ ഓപൺ എയർ തിയറ്റർ, മെഡിലിക്കോട്ട് ഹാൾ, ചുമ്മാർ ചൂണ്ടൽ സ്ക്രീൻ എന്നിവിടങ്ങളിൽ 18 വരെയാണ്പ്രദർശനം. എൺപതോളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. സെമിനാർ, ആർക്കിയോളജി ആർക്കൈവ്സ് എക്സിബിഷൻ, നാട്ടുവാദ്യങ്ങളുടെ പ്രദർശനം, ഭാരതപ്പുഴയുടെ ഫോട്ടോ പ്രദർശനം, മൂഴിക്കുളം ശാലയുടെ പ്രദർശനം എന്നിവ ഉണ്ടാകും. കോവിൽമല രാജാവ് രാമൻ രാജമന്നൻ മുഖ്യാതിഥിയാവും. ദിവസവും രാവിലെ പത്ത് മുതൽ എട്ട് വരെയാണ് പ്രദർശനം. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.പി. ദിലീപ്കുമാർ, ഡോ. സി.എസ്. ബിജു, സി.ബി. ബൈജു, കെ.ജി. പ്രാൺസിങ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 'ദി കാബിനറ്റ് ഓഫ് ഡോ. കാലിഗരി' നാടകം തൃശൂരിൽ തൃശൂർ: 1920ൽ പുറത്തിറങ്ങിയ 'എക്സ്പ്രഷനിസ്റ്റ്' ജർമൻ സിനിമയുടെ നാടകാവിഷ്കാരം 'ദി കാബിനറ്റ് ഓഫ് ഡോ. കാലിഗരി' വെള്ളി, ശനി ദിവസങ്ങളിൽ സംഗീത നാടക അക്കാദമിയിലെ ഭരത് മുരളി തിയറ്ററിൽ നടക്കുമെന്ന് നാടക സംവിധായകൻ ദീപൻ ശിവരാമൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അധികാരത്തി​െൻറയും വിധേയത്വത്തി​െൻറയും കെട്ടുപിണഞ്ഞ സങ്കീർണതകളിലേക്കും അവ മൂലമുണ്ടാകുന്ന ഭയാനകവും ദാരുണവുമായ മനുഷ്യ​െൻറ നിസ്സഹായാവസ്ഥകളുമാണ് നാടകത്തി​െൻറ ഇതിവൃത്തം. ബംഗളൂരു നെകാബ്, ബ്ലൂ ഓഷ്യൻ തിയറ്റർ എന്നിവയും ഡൽഹി പെർഫോമൻസ് കലക്ടീവും ചേർന്നു നിർമിച്ച നാടകത്തി​െൻറ ഇന്ത്യൻ പ്രദർശനമാണ് തൃശൂരിൽ തുടങ്ങുക. വെള്ളിയാഴ്ച വൈകുന്നേരം 7.15 നും ശനിയാഴ്ച വൈകീട്ട് 6.15 നും രാത്രി 8.30 നുമാണ് പ്രദർശനം. പ്രവേശന പാസുകൾ വ്യാഴാഴ്ച രാവിലെ 11 മുതൽ സംഗീത നാടക അക്കാദമി പരിസരത്തുള്ള കൗണ്ടറിൽ നിന്ന് ലഭിക്കും. നടൻ പ്രകാശ് ബാരെ, രചയിതാവ് പൂരവ് ഗോസ്വാമി, കേശവൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വിവരങ്ങൾക്ക്: 9037564145.
Show Full Article
TAGS:LOCAL NEWS 
Next Story