Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോ ​ഫ്ലോർ ബസ്​...

ലോ ​ഫ്ലോർ ബസ്​ ഡ്രൈവർ​െക്കതിരെ വകുപ്പുതല നടപടി ഉടൻ

text_fields
bookmark_border
തൃശൂർ: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ ലോ ഫ്ലോർ ബസ് തനിയെ നീങ്ങി യാത്രക്കാര​െൻറ വിരലുകൾ അറ്റ സംഭവത്തിൽ ഡ്രൈവർക്ക് എതിരെ വകുപ്പുതല നടപടി ഉടനെ ഉണ്ടായേക്കും. അപകടം ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന് കെ.എസ്.ആർ.ടി.സി.യിലെ വോൾവോ സാേങ്കതിക വിഭാഗം നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് ഡ്രൈവർക്കെതിരെ നടപടിക്ക് സാധ്യത ഏറിയത്. അപകടം ഉണ്ടാകുന്ന വിധത്തിൽ ബസിന് സാേങ്കതിക തകരാർ ഉണ്ടായിരുന്നില്ലെന്നാണ് വിദഗ്ധരുടെ റിപ്പോർട്ട്. ബസി​െൻറ സസ്‌പെൻഷനുമായി ബന്ധപ്പെട്ട ചേംബറിന് ചോർച്ചയുണ്ടായിരുന്നതായി വോൾവോ ടീം കണ്ടെത്തിയിരുന്നു. എങ്കിലും വണ്ടി ഓഫ് ചെയ്യാതെയും ഹാൻഡ് ബ്രേക്ക് ഇടാതെയും ഡ്രൈവർ പുറത്തിറങ്ങിയതാണ് സ്ഥിതി ഗുരുതരമാക്കിയതെന്നായിരുന്നു റിപ്പോർട്ട്. ഡ്രൈവറുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി.യുടെ വിജിലൻസ് വിഭാഗവും കണ്ടെത്തിയിരുന്നു. അപകടത്തെക്കുറിച്ച് ഡി.ടി.ഒയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.ജി. രാജമാണിക്യം വ്യക്തമാക്കിയിരുന്നു. തൃശൂർ ഡി.ടി.ഒ അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞ ദിവസം എം.ഡിക്ക് സമർപ്പിച്ചിരുന്നു. ഞായറാഴ്ചയാണ് എറണാകുളത്തേക്കുള്ള ബസ്, തനിയെ മുന്നോട്ടു നീങ്ങി വൈദ്യുതിത്തൂണിലും ഓട്ടോറിക്ഷകളിലും ഇടിച്ചത്. പരിക്കേറ്റ ഒല്ലൂക്കര സ്വദേശി രാമചന്ദ്രൻ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story