Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷ്യസുരക്ഷ ലൈസൻസ്​...

ഭക്ഷ്യസുരക്ഷ ലൈസൻസ്​ ഇല്ലാത്ത സ്​ഥാപനങ്ങൾക്കെതിരെ നടപടി തുടങ്ങി

text_fields
bookmark_border
തൃശൂർ: ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാത്ത ഭക്ഷണ വിൽപനക്കാർെക്കതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് നടപടി തുടങ്ങി. ഭക്ഷ്യ ഉൽപാദന, വിതരണ, വിൽപന സ്ഥാപനങ്ങൾക്ക് എഫ്.എസ്.എസ്.എ.െഎ ലൈസൻസ് - രജിസ്ട്രേഷൻ ഇല്ലെങ്കിൽ അഞ്ചുലക്ഷം മുതൽ ആറുമാസം വരെ തടവ് ലഭിക്കും. 12 ലക്ഷം വരെ വർഷിക വിറ്റുവരവുള്ളവർ രജിസ്ട്രേഷനും അതിനു മുകളിലുള്ളവർ ലൈസൻസും എടുക്കണം. ഇല്ലാത്തവർക്കെതിരെ നടപടി തുടങ്ങിയതായി ജില്ല ഭക്ഷ്യസുരക്ഷ അസി.കമീഷണർ ജയന്തി അറിയിച്ചു. അപേക്ഷിക്കേണ്ടത് ഓൺലൈനിൽ ഒാൺലൈനായാണ് അപേക്ഷകൾ നൽേകണ്ടത്. സി.എസ്.സി ജനസേവന കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി അപേക്ഷ നൽകാം. രജിസ്േട്രഷന് സർക്കിൾ ഫുഡ്സേഫ്ടി ഒാഫിസർമാർക്കും ലൈസൻസിന് അസി.കമീഷണർമാർക്കുമാണ് അപേക്ഷ നൽകേണ്ടത്. ജില്ലയിൽ 13 നിയസഭ മണ്ഡലങ്ങളിലും ഭക്ഷ്യസുരക്ഷ സർക്കിൾ ഒാഫിസ് നിലവിലുണ്ട്. പ്രതിവർഷം രജിസ്ട്രേഷന് 100 രൂപയും ലൈസൻസിന് 2000 രൂപയുമാണ് ഫീസ്. അപേക്ഷ സമർപ്പിച്ച് 15 ദിവസത്തിനുള്ളിൽ ലൈസൻസും രജിസ്ട്രേഷനും ലഭിക്കും. ലൈസൻസും രജിസ്ട്രേഷനും കാലാവധി തീരുന്നതിന് ഒരുമാസം മുേമ്പ അപേക്ഷ നൽകി പുതുക്കേണ്ടതാണ്. പുതുക്കുന്നതിന് ദിവസം വൈകിയാൽ പ്രതിദിനം 100 രൂപ നിരക്കിൽ പിഴയിടേണ്ടിവരും.
Show Full Article
TAGS:LOCAL NEWS 
Next Story