Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൗൺസിൽ യോഗത്തിൽ...

കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി മേയറുടെ പ്രമേയ നാടകം പരിഹാസ്യമായി

text_fields
bookmark_border
തൃശൂർ: 'കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊന്നു തിന്നതും നീയേ ചാപ്പാ' എന്ന മട്ടിൽ തൃശൂർ നഗരസഭ ഡെപ്യൂട്ടി മേയറുടെ പ്രമേയ നാടകത്തിന് പരിഹാസ്യ അന്ത്യം. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ മാലിന്യ വിഷയത്തിൽ ബി.ജെ.പി അംഗങ്ങൾ മേയറുടെ മേശയിൽ മാലിന്യം ഇട്ടതിനെതിരെ അവരുടെ േപര് പരാമർശിക്കാതെയായിരുന്നു പ്രമേയം. ഇത്തരം നടപടികൾ തുടർന്നാൽ ചട്ടപ്രകാരം അച്ചടക്കനടപടിക്കു വിധേയമാകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുന്ന പ്രമേയത്തെ ബി.ജെ.പിയെ പേരെടുത്ത പരാമർശിക്കാത്തതി​െൻറ പേരിൽ പ്രതിപക്ഷത്തെ കോൺഗ്രസ് അംഗങ്ങൾ രൂക്ഷമായി വിമർശിച്ചു. എന്നാൽ, ഏതാണ്ട് രണ്ടു മണിക്കൂർ ചർച്ചക്കൊടുവിൽ ഡെപ്യൂട്ടി മേയർ പ്രമേയം പിൻവലിച്ചു. ഭരണ കക്ഷിയുടെ വിശ്വാസ്യത നശിപ്പിച്ച ഇൗ നടപടി പരിഹാസ്യമായെന്നു മാത്രമല്ല; എൽ.ഡി.എഫ് ഘടക കക്ഷി അംഗങ്ങളുടെ വിമർശനത്തിനും ഇടയാക്കി. മാലിന്യം സംബന്ധിച്ചുതന്നെ അജണ്ടയിലുണ്ടായിരുന്ന ഗുരുതരമായ വിഷയങ്ങളിൽ ചർച്ച പരാമാവധി നീട്ടാനും അതുവഴി മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനുമുള്ള ഗൂഢശ്രമമാണ് ഡെപ്യൂട്ടി മേയർ നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ കൗൺസിൽ യോഗം തടസ്സപ്പെടുത്തും വിധം ചില കൗൺസിലരുടെ നടപടി ഖേദകരവും ആശാസ്യകരമല്ലാത്തതുമാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി. ബി.ജെ.പി അംഗങ്ങളെ എടുത്തു പറയാതെ പ്രമേയത്തിൽ ചില അംഗങ്ങൾ എന്നു പറഞ്ഞതാണ് കോൺഗ്രസ് അംഗങ്ങളെ പ്രകോപിപ്പിച്ചത്. കോൺഗ്രസ് അംഗം ടി.ആർ. സന്തോഷാണ് ചർച്ച തുടങ്ങിവെച്ചത്. ബി.ജെ.പിക്ക് വഴിവിട്ട സഹായം ചെയ്യുന്ന ഭരണകക്ഷിയുടെ നടപടിയുടെ തുടർച്ചയാണ് പ്രമേയമെന്ന് കുറ്റപ്പെടുത്തിയ സന്തോഷ് ബി.ജെ.പിയുടെ പേര് പ്രമേയത്തിൽ പരാമർശിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് രാജൻ പല്ലൻ, ജേക്കബ് പുലിക്കോട്ടിൽ, സുബി ബാബു, ലാലി ജെയിംസ്, ജോൺ ഡാനിയേൽ, ഫ്രാൻസിസ് ചാലിശ്ശേരി, ബൈജു, എ. പ്രസാദ്, സി.ബി. ഗീത, കരോളി ജോഷ്വ എന്നിവരും വിമർശനവുമായി രംഗത്തെത്തി. ഭരണ കക്ഷിയിലെ അനൂപ് കരിപ്പായി, കൃഷ്ണൻകുട്ടി, ഇ.ഡി. ജോണി, വി.കെ. സുരേഷ്, എം.എൽ. റോസി എന്നിവർ പ്രമേയത്തെ അനുകൂലിച്ചു. അതിനിടെ തങ്ങൾ മേയറുടെ മേശയിൽ ഇട്ടത് മാലിന്യമല്ലായിരുന്നുവെന്നും പൗഡർ ടിന്നും സോപ്പുപ്പെട്ടിയും മറ്റുമായിരുന്നുവെന്ന ബി.ജെ.പി അംഗം രാവുണ്ണിയുടെ പ്രതികരണം കൂട്ടച്ചിരിക്ക് വഴിവെച്ചു. ബി.ജെ.പി അംഗങ്ങളായ വിൻഷി, മഹേഷ് എന്നിവരും തങ്ങളുടെ നടപടിയെ ന്യായീകരിച്ചു. ഇൗ സമയത്താണ് പ്രേമയത്തിൽ നല്ല ചർച്ച നടന്നുവെന്ന വാദത്തോടെ ഡെപ്യൂട്ടി മേയർ പ്രമേയം പിൻവലിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story