Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യം:...

മാലിന്യം: കരാറുകാർക്ക്​ വഴിവിട്ട്​ ലക്ഷങ്ങൾ നൽകിയതിൽ അഴിമതിയെന്ന്​ പ്രതിപക്ഷം

text_fields
bookmark_border
തൃശൂർ: നഗര മാലിന്യം നീക്കം ചെയ്ത വകയിൽ നടപടിക്രമം തെറ്റിച്ച് കരാറുകാർക്ക് നഗരസഭ ലക്ഷങ്ങൾ നൽകിയതിൽ അഴിമതി നടന്നുവെന്ന് നഗരസഭ യോഗത്തിൽ പ്രതിപക്ഷം. കരാറുകാർക്ക് പണം നൽകരുതെന്ന് വിജിലൻസ് നിർേദശിച്ചിട്ടും തുക നൽകിയെന്നും ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, വിജിലൻസ് അന്വേഷണം എന്ന ആവശ്യം മേയർ തള്ളി. അജണ്ട കൂടുതൽ അന്വേഷണത്തിനായി മാറ്റിവെക്കുകയും ചെയ്തു. പ്രതിപക്ഷത്തെ രാജൻ പല്ലനാണ് വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. മുൻ കരാറുകാരൻ എം. രഘുനാഥിനെ നീക്കം ചെയ്യണമെന്ന സെക്രട്ടറിയുടെ നിർദേശം പാലിക്കാതെയാണ് പുതിയ കരാറുകാരൻ ഷൗക്കത്തലിയെ നിയമിച്ചത്. പഴയ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തിയില്ല. അയോഗ്യനാക്കേണ്ട വ്യക്തിക്ക് ഏതാണ്ട് രണ്ട് കോടിയോളം നൽകി. നടപടിക്രമം പാലിക്കാതെ പുതിയ കരാറുകാരൻ ഷൗക്കത്തലിക്ക് 12 ലക്ഷത്തോളവും നൽകി. കരാറിന് വിരുദ്ധമായാണ് ഇങ്ങനെ ചെയ്തത് -പല്ലൻ ആരോപിച്ചു. കരാർ കലാവധി കഴിയും മുമ്പ് രഘുനാഥിന് 1.73 കോടിയാണ് നൽകിയതെന്നും തനിക്ക് ഇൗ വിവരം സെക്രട്ടറിയിൽ നിന്ന് രേഖാമൂലം ലഭിച്ച വിവരമാണെന്നും കോൺഗ്രസ് അംഗം എ. പ്രസാദ് പറഞ്ഞു. ഷൗക്കത്തലിക്ക് 11.87 ലക്ഷവും നൽകി. ഇദ്ദേഹത്തിന് ഇനി നൽകാനുള്ളത് 12.17 ലക്ഷം മാത്രമാണ്. ഒരേ ലോഡി​െൻറ പേരിൽ ഇരു കരാറുകാർക്കും തുക നൽകി. പരിപൂർണമായ അഴിമതിയാണ് ഇതിൽ നടന്നിരിക്കുന്നത് -പ്രസാദ് വ്യക്തമാക്കി. വടക്കേ ബസ്സ്റ്റാൻഡ് നവീകരിക്കാൻ ഉപാധികളോടെ തയാറാണെന്ന സൗത്ത് ഇന്ത്യൻ ബാങ്കി​െൻറ കത്ത് പ്രതിപക്ഷ വിയോജിപ്പോടെ യോഗം അംഗീകരിച്ചു. 41ാം അജണ്ടക്കു ശേഷം 45 അജണ്ടകൾ മാറ്റിവെക്കുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story