Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcg jalakam: ആരോഗ്യ...

tcg jalakam: ആരോഗ്യ സർവകലാശാല ഡെപ്യൂട്ടേഷൻ നിയമനം

text_fields
bookmark_border
തൃശൂർ: ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂേട്ടഷൻ വ്യവസ്ഥയിൽ നിയമിതരാകാൻ താൽപര്യമുള്ള സർവകലാശാല, സെക്രട്ടേറിയറ്റ്, പി.എസ്.സി, കെ.എസ്.എ.ഡി, മെഡിക്കൽ-ആയുഷ്-ഹോമിയോ വിദ്യാഭ്യാസ വകുപ്പ്, അഡ്വക്കറ്റ് ജനറൽ, വിജിലൻസ് ട്രിബ്യൂണൽ എന്നീ വകുപ്പുകളിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാതൃ വകുപ്പിൽനിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രവും ബയോഡാറ്റായും സഹിതം രജിസ്ട്രാർ, കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല, മെഡിക്കൽ കോളജ് പി.ഒ, തൃശൂർ -680 596 എന്ന വിലാസത്തിൽ ഒക്ടോബർ 31നകം ലഭിക്കണം. അസിസ്റ്റൻറ് രജിസ്ട്രാർ, സെക്ഷൻ ഓഫിസർ തസ്തികളിലേക്ക് ഡെപ്യൂേട്ടഷൻ നിയമനത്തിന് അപേക്ഷ ലഭിക്കേണ്ട തീയതി 31 വരെ നീട്ടി. മറ്റു വ്യവസ്ഥകൾക്ക് മാറ്റമില്ല. കെ.എഫ്.ആർ.ഐ േപ്രാജക്ട് ഫെലോ ഒഴിവ് തൃശൂർ: പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിൽ േപ്രാജക്ട് ഫെലോ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബോട്ടണി, ഫോറസ്ട്രി, ബയോടെക്നോളജി എന്നിവയിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഫീൽഡ് വർക്കിലും പ്ലാൻറ് െപ്രാപഗേഷനിലും കമ്പ്യൂട്ടറിലുമുള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രായം 2017 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. താൽപര്യമുള്ളവർ ഒക്ടോബർ 19ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റ് സഹിതം പീച്ചി കേരള വനഗവേഷണ കേന്ദ്രം ഓഫിസിൽ നേരിട്ട് എത്തണം. വെബ്െസെറ്റ് www.kfri.res.in. ഫോൺ 0487 2690100.
Show Full Article
TAGS:LOCAL NEWS 
Next Story