Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമികച്ച അംഗൻവാടിക്ക്...

മികച്ച അംഗൻവാടിക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും

text_fields
bookmark_border
തൃശൂർ: സംസ്ഥാനത്തെ ഓരോ ജില്ലയിലെയും നൽകാൻ സാമൂഹ്യ നീതി ഡയറക്ടറേറ്റ് തുരുമാനിച്ചു. അംഗൻവാടികൾ വഴി നൽകുന്ന സേവനത്തി​െൻറ ഗുണനിലവാരവും ഗുണഭോക്താക്കളുടെ എണ്ണവും കുറഞ്ഞു വരുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇൗ തീരുമാനം. വസ്തുനിഷ്ഠമായ മാനദണ്ഡത്തി​െൻറ അടിസ്ഥാനത്തിൽ അംഗൻവാടികളെ എ, ബി, സി, ഡി എന്നിങ്ങനെ ഗ്രേഡ് ചെയ്തിട്ടുണ്ട്. ഇപ്രകാരം ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന അംഗൻവാടിക്ക് 10,000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ഗ്രേഡിങ് മാനദണ്ഡപ്രകാരം ഓരോ പ്രോജക്ടിനും എ ഗ്രേഡും കൂടുതൽ മാർക്കും ലഭിച്ച അംഗൻവാടിയെ ജില്ലാതല അവാർഡ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യണം. പ്രോജക്ട് തലത്തിൽ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവയിലെ അധ്യക്ഷന്മാർ ചെയർമാനായാണ് സെലക്ഷൻ കമ്മിറ്റി. നോമിനേറ്റ് ചെയ്യുന്ന അംഗൻവാടിയുടെ വിശദാംശം അവാർഡ് കമ്മിറ്റിയുടെ മിനുട്സ് സഹിതം 17നകം പ്രോഗ്രാം ഓഫിസർക്ക് സമർപ്പിക്കണം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനായ ജില്ല കമ്മിറ്റിയാണ് പ്രോജക്ട് തലത്തിലെ നോമിനേഷൻ പരിഗണിക്കുക. ജില്ല പഞ്ചായത്ത്, നഗരസഭ ക്ഷേമകാര്യ സമിതി അധ്യക്ഷർ, അസി.െഡവലപ്മ​െൻറ് ഓഫിസർ, ജില്ല മെഡിക്കൽ ഓഫിസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജില്ല സാമൂഹ്യനീതി ഓഫിസർ എന്നിവർ അംഗങ്ങളും ജില്ലതല പ്രോഗ്രാം ഓഫിസർ കൺവീനറുമായതാണ് കമ്മിറ്റി. ജില്ലാതല കമ്മിറ്റിയുടെ മിനുട്സ്, മാനദണ്ഡപട്ടിക എന്നിവ ജില്ല പ്രോഗ്രാം ഓഫിസറുടെ ശിപാർശ സഹിതം 18ന് മുമ്പായി സാമൂഹികനീതി ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന അംഗൻവാടിക്ക് ഇൗ വർഷം മുതൽ കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story