Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅമിത ശബ്്ദവും വേഗവും...

അമിത ശബ്്ദവും വേഗവും വേണ്ട...., വാഹനം പോയി കിട്ടും

text_fields
bookmark_border
തൃശൂർ: വാഹനത്തിൽ കാതടപ്പിക്കുന്ന ശബ്ദത്തോടെ അമിതവേഗത്തിൽ പായാമെന്ന് വിചാരിച്ചാൽ നിയമത്തി​െൻറ പിടിവീഴും. വാഹനത്തി​െൻറ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾെപ്പടെ നടപടികളാകും നേരിടേണ്ടി വരിക. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസും മോട്ടോർ വാഹനവകുപ്പും രംഗത്തുണ്ട്. റോഡ് സുരക്ഷ നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന സുപ്രീം കോടതി സമിതിയുടെ നിർദേശത്തി​െൻറ പശ്ചാത്തലത്തിലാണിത്. റോഡപകട, മരണ നിരക്കുകളിൽ 10 മുതൽ 15 ശതമാനം വരെ കുറവു വരത്തക്ക വിധത്തിൽ നിയമപാലനം കർശനമാക്കണമെന്ന് സമിതി നിർദേശിച്ചിരുന്നു. വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതടക്കമുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചുണ്ട്. ഇരുചക്രവാഹനങ്ങളാണ് രൂപമാറ്റം വരുത്തുന്നവയിൽ മുന്നിൽ. ഇടിമുഴക്കുന്ന ശബ്്ദത്തിൽ സൈലൻസറുകൾ മാറ്റുന്നതാണ് വ്യാപകമാകുന്നത്. ഇതിനെതിരെ തുടക്കത്തിൽ നടപടി എടുത്തിരുന്നെങ്കിലും ഇടക്ക് മന്ദഗതിയിലായി. ബുള്ളറ്റി​െൻറ സൈലൻസറാണ് കൂടുതലായും മാറ്റുന്നത്. ഹെഡ്‌ലെറ്റ്, ഹാൻഡിൽ, ഷോക്ക് അബ്സോർബർ എന്നിവയിലും മാറ്റങ്ങൾ വരുത്തും. കമ്പനി ഹാൻഡിൽ മാറ്റി പൈപ്പ് പോലുള്ളവ വച്ചുപിടിപ്പിക്കുന്നതാണ് ന്യൂജനറേഷ‍​െൻറ മറ്റൊരു വിനോദം. എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കാഴ്ച മറക്കും വിധം തീവ്രമായ ഹെഡ് ലൈറ്റുകൾ വെയ്ക്കുന്നതും വ്യാപകമാണ്. ഇരുചക്രവാഹനങ്ങളിലെ വശങ്ങളിലെ ഗ്ലാസുകൾ മാറ്റുന്നതും പതിവാണ്. സാധാരണ വാഹന പരിശോധനയിൽ ഹെൽമറ്റ് മാത്രമാണ് നോക്കാറുള്ളത്. നിയമം കർക്കശമാക്കിയതോടെ വാഹനത്തി​െൻറ എല്ലാ ഭാഗങ്ങളിലും ഇനി പരിശോധന നടത്തും. ഇത്തരം രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് റോഡപകടങ്ങളിൽ വലിയ പങ്കു വഹിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മോട്ടോർ വാഹന നിയമത്തിലെ 52 ാം വകുപ്പനുസരിച്ച് വാഹനഭാഗങ്ങൾ ഭേദഗതികൾ വരുത്തുന്നതിനുള്ള നിരോധനം എല്ലാത്തരം വാഹനങ്ങൾക്കും ബാധകമാണ്. രൂപവും ഭാവവും മാറ്റി പുറത്തിറക്കുന്ന വാഹനങ്ങളിൽ അപകടത്തിൽപെടുന്നതിൽ -70 ശതമാനത്തോളം ഇരുചക്രവാഹനങ്ങളാണ്. വൻവില വരുന്ന ആഡംബര ബൈക്കുകളുടെ ലുക്ക് കിട്ടാനും നിരത്തിലിറങ്ങിയാൽ സവിശേഷ ശ്രദ്ധക്കുമാണ് വൻതുക ചെലവഴിച്ച് രൂപമാറ്റം വരുത്തുന്നത്. എറ്റവും അനിവാര്യമായ ആവശ്യങ്ങൾക്കു മാത്രമെ വാഹനങ്ങൾക്ക് രൂപമാറ്റം നൽകുന്നതിന് മോട്ടോർ വാഹനവകുപ്പ് അനുവദിക്കാറുള്ളു. ഇടിമുഴക്കുന്ന ശബ്്ദവും രൂപഭംഗി കൂട്ടിയവരും വാഹനങ്ങൾ നിരത്തിലിറക്കും മുമ്പ് ഓർക്കുക, നിങ്ങൾ പിടിക്കപ്പെടും. പിഴ പല വഴിക്ക്; രജിസ്ട്രേഷൻ റദ്ദാക്കൽ കാതടപ്പിക്കുന്ന ശബ്്ദത്തിലുള്ള വാഹനങ്ങൾക്ക് ശബ്്ദ മലിനീകരണ നിയന്ത്രണ നിയമം 190 (രണ്ട്) പ്രകാരം പിഴ ഈടാക്കും. ശബ്്ദ വായു മലിനീകരണ നിയന്ത്രണ നിലവാരം ലംഘിച്ചു വാഹനമോടിച്ചാൽ ആദ്യതവണ 1,000 രൂപയും തുടർന്ന് 2,000 രൂപയും പിഴ ഈടാക്കും. അനധികൃത രൂപമാറ്റത്തിന് 500 രൂപ പിഴ ഈടാക്കുകയും ഭേദഗതി വരുത്തിയ ഭാഗങ്ങൾ അഴിപ്പിക്കുകയും ചെയ്യും. രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യൽ, പിഴ ഈടാക്കൽ തുടങ്ങിയ ശിക്ഷകൾ ലഭിക്കുന്ന കുറ്റമാണിത്. മോട്ടോർ വാഹന നിയമത്തിലെ 52-ാം വകുപ്പ് അനുസരിച്ചു ബൈക്ക് മോടിപിടിപ്പിക്കൽ നിരോധിച്ചിട്ടുണ്ട്. ഇതി​െൻറ പേരിൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ആർ.ടി.ഒക്കു കഴിയും. വാഹന എൻജിൻ പുറന്തള്ളുന്ന പുകയും ശബ്്ദവും കുറയ്ക്കാൻ സൈലൻസർ ഫിറ്റ് ചെയ്യണമെന്നാണു 120 (ഒന്ന്) ചട്ടം. അനുവദനീയ ശബ്്ദ പരിധിയായ 90 ഡെസിബൽ കടക്കരുതെന്ന പരിസ്ഥിതി സംരക്ഷണ വ്യവസ്ഥ ഉറപ്പാക്കണമെന്ന് 120 (രണ്ട്)ൽ പറയുന്നു. മുച്ചക്ര വാഹനങ്ങൾ, കാറുകൾ - 82 ഡെസിബൽ, ലഘു വാണിജ്യ വാഹനങ്ങൾ - 85 ഡെസിബൽ, നാല് മുതൽ ഒമ്പതു ടൺ വരെ ഭാരം കയറ്റുന്ന വാഹനങ്ങൾ - 89 ഡെസിബൽ, അതിനു മുകളിൽ - 91 ഡെസിബൽ വരെ കണക്കിലാണ് ഹോണി​െൻറ അനുവദനീയമായ ശബ്്ദം. രൂപം മാറ്റുന്നതിനും വേണം ഒരതിര് സൈലൻസർ, ടയർ, ഇരുചക്രവാഹനങ്ങളുടെ ഹാൻഡിൽ എന്നിവയിൽ മാറ്റം വരുത്താൻ പാടില്ല. കമ്പനി നൽകുന്ന സൈലൻസറുകൾ മാത്രമേ ഉപയോഗിക്കാവു. വാഹനങ്ങൾ കൂടുതൽ നിയന്ത്രിക്കാൻ വേണ്ടിയാണ് ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിലിൽ മാറ്റം വരുത്തുന്നത്. അമിത വേഗത്തിൽ വളവുകൾ തിരിയുമ്പോൾ ഇത്തരം വാഹനങ്ങൾ അപകടത്തിൽപെടുക പതിവാണ്. സുരക്ഷക്കെന്ന പേരിൽ ടയറി​െൻറ വലിപ്പം വർധിപ്പിക്കുന്നതാണ് മറ്റൊരു അപകടം. നിയമാനുസൃതമായ ലൈറ്റുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
Show Full Article
TAGS:LOCAL NEWS 
Next Story