Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാക്കിക്കുള്ളിലെ കർഷക...

കാക്കിക്കുള്ളിലെ കർഷക മനസ്സുണർന്നപ്പോൾ മുറംനിറയെ പച്ചക്കറി

text_fields
bookmark_border
കൊടുങ്ങല്ലൂർ: കാക്കിക്കുള്ളിലെ കർഷക മനസ്സ് ഉണർന്നപ്പോൾ കൊടുങ്ങല്ലൂർ പൊലീസ് ക്വാർേട്ടഴ്സി​െൻറ മൂന്നാം നിലയിൽ വിളഞ്ഞത് മുറംനിറയെ ജൈവപച്ചക്കറികൾ. സീനിയർ സിവിൽ പൊലീസ് ഒാഫിസർ സി.കെ. ഷാജുവും കുടുംബവും കൈവരിച്ച കൃഷിനേട്ടം സേനക്ക് തന്നെ മാതൃകയാവുകയാണ്. അഞ്ചാം വർഷമാണ് മൂന്നാം നിലയിലെ ജൈവകൃഷിയിൽ ഇൗ എസ്.സി.പി.ഒക്ക് നൂറുമേനി വിളവ് കിട്ടുന്നത്. കർഷകരിൽനിന്നും കാർഷിക കൂട്ടായ്മകളിൽ നിന്നും വിത്തും ഗ്രോബാഗുകളും സമാഹരിച്ചാണ് കൃഷി ചെയ്തത്. ചൂടിനെ അതിജീവിക്കാൻ ടെറസിൽ ചിരട്ട കമിഴ്ത്തി നിരത്തിയാണ് ഗ്രോബാഗ് വെക്കുന്നത്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ സീനിയർ സി.പി.ഒയാണ് ഷാജു. ഭാര്യ കൃഷ്ണയും മകൾ നന്ദനയും സഹായികളാണ്. വെണ്ട, വയുതനയിനങ്ങൾ, ഇഞ്ചി, പച്ചമുളക്, കറിവേപ്പില,തക്കാളി, കാപ്സിക്കം, ബജിമുളക്, പയർ, പടവലം, പീച്ചിൽ, പാവൽ, ചീര, പുതിനയില, കാരറ്റ്, ബീറ്റ്റൂട്ട്, കൊത്തമര കൂടാതെ പാഷൻഫ്രൂട്ടും കൃഷിയിടത്തിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story