Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെട്ടിടം റെഡി; കുഴൂർ...

കെട്ടിടം റെഡി; കുഴൂർ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് ഇനി വേണ്ടത് ഉപകരണങ്ങൾ

text_fields
bookmark_border
മാള: കാർഷികരംഗത്ത് വഴിത്തിരിവാവുമെന്ന് കരുതുന്ന കുഴൂർ ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉപകേന്ദ്രവും ടിഷ്യൂ കള്‍ച്ചര്‍ ലബോറട്ടറി കേന്ദ്രവും പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നടപടി നീളുന്നു. കെട്ടിടം പൂർത്തിയായെങ്കിലും ഉപകരണങ്ങൾ എത്താൻ വൈകുന്നതാണ് പ്രവർത്തനം ആരംഭിക്കുന്നത് നീളുന്നതിന് കാരണം. അതേസമയം, 50 ലക്ഷം വിലമതിക്കുന്ന ഉപകരണങ്ങൾ ഡിസംബറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 6.40 കോടി ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിച്ചത്. 1.30. ഏക്കറിലാണ് സ്ഥാപനം. നേരത്തേ ആട് പ്രജനന കേന്ദ്രമായിരുന്ന ഈ സ്ഥലം. തീരദേശ മേഖലയിൽ വൻ വ്യവസായ സാധ്യതയുള്ള തഴപ്പായ നിർമാണത്തിന് ആവശ്യമായ ഓലക്കായി കൈത വിത്തുകൾ ഉൽപാദിപ്പിക്കാനാണ് ശ്രമം. കൂട്ടത്തിൽ വംശനാശം നേരിടുന്ന ഫലങ്ങളുടെയും പ്രജനനത്തിനും കേന്ദ്രം ലക്ഷ്യമിടുന്നു. കെ.എസ്.ഡി.സിയുടെ കീഴിലാണ് നിർമാണം നടത്തുന്നത്. നേരിട്ടും അല്ലാതെയും നൂറുപേർക്ക് തൊഴിൽ ലഭിക്കും. പ്രകൃതിദത്ത നാര് ഉൽപന്നങ്ങളുടെ വ്യവസായവും ലക്ഷ്യമിടുന്നുണ്ട്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഇതിനകം എട്ടുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ഗവേഷണകേന്ദ്രത്തില്‍ പ്രകൃതിദത്ത നാരുകളുള്ള ചെടികൾ, പച്ചക്കറി, അലങ്കാരച്ചെടികള്‍ എന്നിവയുടെ ടിഷ്യുകള്‍ച്ചര്‍ ലാബ്, പ്രകൃതിദത്തനാരുകളില്‍നിന്നും മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ കണ്ടെത്തി അവയുടെ സാങ്കേതികവിദ്യ വ്യവസായങ്ങള്‍ക്ക് കൈമാറ്റം ചെയ്യുന്ന കേന്ദ്രം, ജൈവകീടനാശിനി വികസനത്തോടൊപ്പം രാസകീടനാശിനി രഹിത കൃഷിരീതികളുടെ പ്രചാരണകേന്ദ്രം തുടങ്ങിയ അഞ്ച് വിഭാഗങ്ങളുണ്ടാകും. തുടക്കത്തില്‍ തഴക്കൈത, അലങ്കാരച്ചെടികൾ, വാഴത്തൈകൾ എന്നിവ ഉൽപാദിപ്പിക്കും. പരീക്ഷണ പ്രദര്‍ശന കൃഷിയിടങ്ങള്‍, പോളിഹൗസ്, ഗ്രീന്‍ഹൗസ്, ജീന്‍ ബാങ്ക് എന്നിവയും സ്ഥാപിക്കും. ഉപകരണങ്ങൾ വേഗത്തിൽ എത്തിച്ച് കേന്ദ്രം പ്രവർത്തനം ആരംഭിക്കണമെന്നാണ് ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story