Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യ കേന്ദ്രത്തിലെ...

ആരോഗ്യ കേന്ദ്രത്തിലെ പരിശോധന തടസ്സപ്പെട്ടതിൽ പ്രതിഷേധം

text_fields
bookmark_border
വാടാനപ്പള്ളി: കുട്ടമുഖത്തെ ഹെൽത്ത് സ​െൻററിലെ പരിശോധനയും മരുന്ന് വിതരണവും തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങളും നേതാക്കളും തൃത്തല്ലൂർ സർക്കാർ ആശുപത്രി സൂപ്രണ്ടിനെ ഘെരാവോ ചെയ്തു. പരിശോധനക്കായി നിരവധി രോഗികളാണ് എത്തിയത്. പ്രവർത്തനങ്ങൾക്ക് സഹായിക്കാൻ ആശ വർക്കർമാരും എത്തിയിരുന്നു. വളരെ നേരം കാത്ത് നിന്നിട്ടും ബന്ധപ്പെട്ടവർ എത്തിയില്ല. അധികൃതരെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് പരിശോധന ഇല്ലെന്ന് അറിവ് ലഭിച്ചത്. ഇതോടെ ബി.ജെ.പി പഞ്ചായത്ത് അംഗങ്ങളും നേതാക്കളും എത്തി രോഗികളെ ഓട്ടോയിൽ തൃത്തല്ലൂർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് സൂപ്രണ്ടിനെ െഘരാവോ ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story