Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശാസ്ത്ര സാങ്കേതിക...

ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ച ജനങ്ങൾക്കുവേണ്ടിയാകണം; എം.പി

text_fields
bookmark_border
അന്തിക്കാട്: ശാസ്ത്ര സാങ്കേതികവിദ്യയുടെ വികാസം ജനങ്ങൾക്ക് ഉപകാരപ്രദമായി വിനിയോഗിക്കണമെന്ന് സി.എൻ. ജയദേവൻ എം.പി പറഞ്ഞു. പെരിങ്ങോട്ടുകര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ചെന്നൈയിൽ നടക്കുന്ന ഇന്ത്യ ഇൻറർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കുള്ള യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു എം.പി. പ്ലസ് വൺ വിദ്യാർഥികളായ വി.പി . കൃഷ്ണ, കെ.ആർ. അഭിരാമി, കെ.എസ്. അപർണ, സംസൺ വി.രാജ്, ടി.പി. രാധ എന്നിവരും അധ്യാപികമാരായ ഷീബ വി.മാത്യു, കെ.ആർ. സ്മിത എന്നിവരുമാണ് 13- മുതൽ16 വരെ നടക്കുന്ന അന്തർദേശീയ സയൻസ് ഫെസ്റ്റിവലിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് പങ്കെടുക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ അധ്യക്ഷത വഹിച്ചു. എ.യു. രഘുരാമൻ പണിക്കർ ഉപഹാരം സമർപ്പിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തംഗം ബാബു വിജയകുമാർ, പി.ടി.എ പ്രസിഡൻറ് സി.ആർ. മുരളീധരൻ, പ്രിൻസിപ്പൽ കെ.എച്ച്. സാജൻ, കെ.എം. ലത, കെ.ജി. രാംലാൽ എന്നിവർ സംസാരിച്ചു. അർബുദ ബോധവത്കരണം അന്തിക്കാട്: നിലാവ് കുവൈത്ത്, അന്തിക്കാട് ഹൈസ്കൂൾ, അന്തിക്കാട് സെലിബ്രേഷൻസും സംയുക്തമായി സംഘടിപ്പിക്കുന്ന അർബുദ ബോധവത്കരണ സെമിനാർ വ്യാഴാഴ്ച വൈകീട്ട്‌ 2.30ന് സെലിബ്രേഷൻസ് ഹാളിൽ സംവിധായകൻ സിദ്ധാർഥ് ശിവ ഉദ്ഘാടനം ചെയ്യും. അന്തിക്കാട് ഹൈസ്കൂളിലെ 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്കും, രക്ഷിതാക്കൾക്കുമായി നടത്തുന്ന ബോധവത്കരണ ക്ലാസ് അർബുദ ചികിത്സ വിദഗ്ധൻ ഡോ.വി.പി. ഗംഗാധരൻ നയിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story