Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅസ്മാബി കോളജിന്...

അസ്മാബി കോളജിന് മുന്നിലെ എസ്.എഫ്.ഐ സമരം ഒത്തുതീർന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: പി.വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിലെ ആക്രമണസംഭവങ്ങളുമായി ബന്ധപ്പെട്ട് പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.െഎ നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹം ഏഴാം ദിവസം ഒത്തുതീർന്നു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ് കൊടുങ്ങല്ലൂർ സി.െഎ ഒാഫിസിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. പുറത്താക്കിയ 13 േപരിൽ അവസാന വർഷ ബിരുദ വിദ്യാർഥികളായ ആറുപേരെ പരീക്ഷയെഴുതാൻ മാനേജ്മ​െൻറ് അനുവദിക്കും. എസ്.എഫ്.െഎക്ക് വേണ്ടി ചർച്ചയിൽ പെങ്കടുത്തവരുടെ അേപക്ഷ പരിഗണിച്ച് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ ശരത് വാസുദേവ​െൻറ ഡിസ്മിസൽ ഉത്തരവ് പിൻവലിക്കും. എന്നാൽ ഇൗ വിദ്യാർഥി മൂന്നാം സെമസ്റ്റർ പൂർത്തിയാകുന്നതുവരെ പ്രവേശിപ്പിക്കില്ല. നാലാം സെമസ്റ്റർ മുതൽ മാത്രമെ കോളജിൽ പ്രവേശിക്കാനാകൂ. ബാക്കി ആറുപേരുടെ പുറത്താക്കൽ ഉത്തരവിന് മാറ്റമുണ്ടാകില്ല. ആക്രമണം അന്വേഷിച്ച കമീഷൻ പ്രത്യേകം പരാമർശിച്ചവരാണിവർ. സസ്െപൻഡ് ചെയ്യപ്പെട്ട 11 പേർക്കും അടുത്ത ദിവസം മുതൽ പഠനം തുടരാം. ആക്രമണത്തെത്തുടർന്നുണ്ടായ നാശനഷ്്ടം 5,39,000 രൂപ, നടപടിക്ക് വിധേയരായ 30 വിദ്യാർഥികളിൽനിന്ന് ഇൗടാക്കും. യോഗത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി, കൊടുങ്ങല്ലൂർ സി.െഎ പി.സി. ബിജുകുമാർ, പ്രിൻസിപ്പൽ അജിംസ് പി.മുഹമ്മദ്, ഡോ. സുമേധൻ,സെക്രട്ടറി കെ.എം. അബ്ദുസ്സലാം, മനേജ്മ​െൻറ് പ്രതിനിധികളായ വി.എം. ഷൈൻ, മുഹമ്മദ് നവാസ്, ഷമീർ, സിയാവുദ്ദീൻ അഹമ്മദ്, എസ്.എഫ്.െഎ യെ പ്രതിനിധീകരിച്ച് ജാസിർ ഇക്ബാൽ, അൻസാർ, നിതിൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story