Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൈബർ ലോകത്തെ...

'സൈബർ ലോകത്തെ ചതിക്കുഴികൾ: വേണ്ടത് രക്ഷിതാക്കളുടെ ശ്രദ്ധ'

text_fields
bookmark_border
' ഇരിങ്ങാലക്കുട: സൈബര്‍ ലോകത്തെ ചതിക്കുഴികളില്‍ കുട്ടികള്‍ വീഴാതിരിക്കാന്‍ രക്ഷിതാക്കളുടെ ശ്രദ്ധ അത്യാവശ്യമാണെന്ന് ജില്ല ലീഗല്‍ സര്‍വിസ് അതോററ്റി സബ് ജഡ്ജ് മുജീബ്റഹ്മാന്‍ പറഞ്ഞു. ഇരിങ്ങാലക്കുട ജ്യോതിസ് കോളജില്‍ 'ടെക് തത്വ' മെഗാ എക്‌സിബിഷ​െൻറ ഭാഗമായി വിഷന്‍ ഇരിങ്ങാലക്കുടയും ജനമൈത്രി പൊലീസും ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെയും സഹകരണത്തോടെ നടത്തിയ 'സൈബര്‍ ക്രൈം' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറയില്‍ നടത്തുന്ന കുറ്റകൃത്യങ്ങളിൽ 90 ശതമാനവും സൈബര്‍ കേസുകൾ ആണ്. ബ്ലുവെയില്‍ പോലുള്ള ഗെയിംമുകളിലും മറ്റും അടിമപെടാതിരിക്കാന്‍ രക്ഷിതാക്കളുടെ പരിരക്ഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പൽ പ്രഫ. എ.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കോളജ് ചെയര്‍മാന്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി, ട്രാഫിക്ക് എസ്.ഐ തോമസ് വടക്കന്‍, ബിജു പൗലോസ്, എം.എ. ഹുസൈന്‍, ടി.എസ്. പ്രസിത തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story