Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവലപ്പാട് സാമൂഹിക...

'വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കണം'

text_fields
bookmark_border
' തൃപ്രയാർ: വലപ്പാട് ഗവ.സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ചില്ലെങ്കിൽ ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ അനിശ്ചിതകാല രാപകൽ സമരം നടത്തുമെന്ന് യൂത്ത് കോൺഗ്രസ്. രാത്രി ഡോക്ടർമാരെ നിയമിക്കുക, ആംബുലൻസും മോർച്ചറിയും പുനരാരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വലപ്പാട് പഞ്ചായത്ത് യൂത്ത് കോൺഗ്രസ് കമ്മിറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടത്തിയ ധർണയെത്തുടർന്നാണ് രാപകൽ സമരംപ്രഖ്യാപിച്ചത്. ഡി.സി.സി ജന. സെക്രട്ടറി പി.എച്ച്. മഹേഷ് ഉദ്ഘാടനം ചെയ്തു. എ.എം. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. പി.ഐ. നൗഷാദ്, സി.കെ. ഉല്ലാസ്, പ്രവീൺ വെള്ളൂപറമ്പിൽ, ജെൻസൺ, രാഹുൽ, രജു, വിപിൻ, വിഷ്ണു, എബി വർഗീസ്, കൃഷ്ണകുമാർ, പ്രസാദ് എന്നിവർ നേതൃത്വം നൽകി. ടി.വി. ഷൈൻ, ആ‍േൻറാ തൊറയൻ, ഗീത രാംദാസ്, മഞ്ജു ബാബു, ശ്രീകല, ഫാത്തിമ സലീം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story