Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നംകുളത്ത്​...

കുന്നംകുളത്ത്​ വ്യാപാരിയെ ആക്രമിച്ച്​ പണം കവർന്നു

text_fields
bookmark_border
ആറര ലക്ഷമാണ് കാറിൽനിന്ന് നഷ്ടപ്പെട്ടത് കുന്നംകുളം: വ്യാപാരിയെ ആക്രമിച്ച് കാറിൽനിന്ന് ആറര ലക്ഷം കവർന്നു. വലിയങ്ങാടി മണകുളം റോഡിൽ പുലിക്കോട്ടിൽ ഗാരി വർഗീസി​െൻറ(44) പണമാണ് നഷ്ടമായത്. ചൊവ്വാഴ്ച അർധരാത്രിയോടെ വൈശേരി സ​െൻററിലെ കുരിശുപള്ളിക്ക് സമീപത്താണ് സംഭവം. കിഴൂർ വൈശേരിയിലുള്ള ജി.വി പ്ലാസ്റ്റിക് ഉടമയാണ് ഗാരി. സ്ഥാപനം പൂട്ടി വീട്ടിലേക്ക് പോകുംവഴി കുരിശുപള്ളിയിൽ പ്രാർഥിക്കാനും ഭണ്ഡാരത്തിൽ കാണിക്ക ഇടാനും ഇറങ്ങിയ സമയത്തായിരുന്നു സംഭവം. കവർച്ചക്കാരെന്ന് സംശയിക്കുന്നവരാണ് ഇയാളെ ആക്രമിച്ചത്. പ്രാർഥന കഴിഞ്ഞ് തിരിയുന്നതിനിടെ ബൈക്കിലെത്തിയവർ ഇയാളെ ഇടിച്ചിട്ട് ഒാടിച്ചുപോയി. തെറിച്ചുവീണ ഗാരി എഴുന്നേറ്റ് കാറിൽ എത്തിയപ്പോഴാണ് മുൻസീറ്റിൽ സൂക്ഷിച്ച പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. ബൈക്കിലുള്ളവർ ചെറുവത്താനി ഭാഗത്തേക്കാണ് പോയത്. കാറുമായി ചെറുവത്താനിവരെ പോയെങ്കിലും ആക്രമികളെ കണ്ടെത്താനായില്ല. ഇടിച്ചുവീഴ്ത്തിയ ബൈക്കിലുള്ളവരാണോ അവരുടെ സംഘത്തിലുള്ള മറ്റാരെങ്കിലുമാണോ പണം കവർന്നതെന്ന് അറിഞ്ഞിട്ടില്ല. കുന്നംകുളം പൊലീസിൽ നൽകിയ പരാതിയിൽ എസ്.െഎ ഷാജഹാ​െൻറ നേതൃത്വത്തിൽ പൊലീസ് സംഘം അതുവഴിയും സമീപസ്ഥലങ്ങളിലും പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. കടയുടമയുടെ വീട് എത്താൻ 100 മീറ്റർ അകലെയായിരുന്നു സംഭവം. ഇടിയിൽ തെറിച്ചുവീണ് ഇടതു തോളിൽ ക്ഷതമേറ്റിട്ടുണ്ട്. ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിസിനസ് ആവശ്യത്തിനായി കൊടുക്കാൻ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. കുന്നംകുളം പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story