Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകയറുന്നതിനിടെ ബസിൽ...

കയറുന്നതിനിടെ ബസിൽ നിന്ന് വീണ വയോധികയുടെ കൈയിൽ ചക്രം കയറിയിറങ്ങി

text_fields
bookmark_border
പുന്നയൂർക്കുളം: കയറുന്നതിനിടെ ബസിൽ നിന്ന് വീണ വയോധികയുടെ കൈയിൽ ചക്രം കയറിയിറങ്ങി. ചമ്മന്നൂർ അതിർത്തിയിൽ താമസിക്കുന്ന തെക്കിനത്തയിൽ ബീവാത്തുവിനാണ് (65) ഗുരുതര പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ഒമ്പതോടെ ചമ്മന്നൂർ അതിർത്തി സ്റ്റോപ്പിലാണ് സംഭവം. കുന്നംകുളത്ത് നിന്ന് പെരുമ്പടപ്പിലേക്ക് പോകുകയായിരുന്ന 'മജോ മോൻ' ബസിൽ നിന്നാണ് ബീവാത്തു വീണത്. കയറുന്നതിനിടെ ബസ് പുറപ്പെട്ടപ്പോൾ പിടിത്തംകിട്ടാതെ വീണ ബീവാത്തുവി​െൻറ വലത് കൈ മുട്ടു മുതൽ കൈപ്പത്തിവരെ ഭാഗത്ത് പരിക്കുണ്ട്. ഉടൻ ബസ് ജീവനക്കാർ കുന്നംകുളം റോയൽ ആശുപത്രിയിലെത്തിച്ചു. പിന്നീട് തൃശൂർ ദയ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയാക്കിയതായി ബന്ധുക്കൾ അറിയിച്ചു. ബസ് വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്ത് നടപടി തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story