Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.എം...

സി.പി.എം പ്രവർത്തകർക്ക്​ നേരെ വധശ്രമം: നാല് ബി.ജെ.പി പ്രവർത്തകർക്ക് ഏഴ് വര്‍ഷം തടവ്

text_fields
bookmark_border
സി.പി.എം പ്രവർത്തകർക്ക് നേരെ വധശ്രമം: നാല് ബി.ജെ.പി പ്രവർത്തകർക്ക് ഏഴ് വര്‍ഷം തടവ് ചാവക്കാട്: എടമുട്ടത്ത് സി.പി.എം പ്രവർത്തകരെ ആക്രമിച്ച കേസിൽ നാല് ബി.ജെ.പി പ്രവർത്തകർക്ക് ഏഴു വർഷം തടവ്. എടമുട്ടം മാരാത്ത് വിപിന്‍ദാസ്(30), എടമുട്ടം പട്ടാലി ഷൈൻ ‍(38), കഴിമ്പ്രം കുറുപ്പത്ത് അരുണഗിരി (35), വലപ്പാട് പാലപ്പെട്ടി ഉൗണുങ്കല്‍ ശ്രീഭരതൻ ‍(20) എന്നിവർക്കാണ് സി.പി.എം പ്രവര്‍ത്തകരായ വിബിന്‍, സുധീഷ്, ഷോണ്‍ എന്നിവരെ സംഘം ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ചെന്ന കേസിൽ ചാവക്കാട് അസി.സെഷന്‍സ് കോടതി ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ചത്. 2014 ജനുവരി 18-ന് എടമുട്ടം പാലപ്പെട്ടി പൂയാഘോഷം കഴിഞ്ഞുമടങ്ങുമ്പോഴാണ് ആക്രമണം നടന്നത്. ഇരുമ്പുപൈപ്പും കരിങ്കല്ലും ഉപയോഗിച്ച് തലക്കടിച്ചുകൊല്ലാന്‍ പ്രതികള്‍ ശ്രമിച്ചെന്നാണ് കുറ്റപത്രം. പ്രതികള്‍ 10,000 രൂപവീതം വിബിന്‍, ഷോണ്‍, സുധീഷ് എന്നിവര്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story