Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസോളാർ കമീഷൻ...

സോളാർ കമീഷൻ റിപ്പോർട്ട്​ പുറത്തുവിടണം ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
സോളാർ കമീഷൻ റിപ്പോർട്ട് പുറത്തുവിടണം -ഉമ്മൻ ചാണ്ടി തൃശൂർ: സോളാർ കമീഷൻ റിപ്പോർട്ട് സർക്കാർ പുറത്തു വിടണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. റിപ്പോർട്ടി​െൻറ ഉള്ളടക്കത്തെക്കുറിച്ച് തനിക്കോ കോൺഗ്രസിനോ യു.ഡി.എഫിനോ ആശങ്കയില്ല. കേസ് വന്നാൽ സി.പി.എമ്മിനെപ്പോലെ പ്രക്ഷോഭം നടത്തുകയല്ല, നിയമപരമായി നേരിടുകയാണ് ചെയ്യുകയെന്ന് ഉമ്മൻ ചാണ്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ചെറുതുരുത്തിക്കടുത്ത് പാഞ്ഞാളിൽ കോൺഗ്രസ് കുടുംബസംഗമത്തിൽ പെങ്കടുക്കാൻ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകേരാട് സംസാരിക്കുകയായിരുന്നു. എട്ടിന് വേങ്ങരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സി.പി.എം നേതാവ് ടി.കെ. ഹംസ റിപ്പോർട്ടി​െൻറ ഉള്ളടക്കത്തെക്കുറിച്ച് പറഞ്ഞിരുന്നു. ചിലരെക്കുറിച്ച് കണ്ടെത്തലുണ്ടെന്നും ആറ് പേർക്കെതിരെ നടപടി വരുമെന്നും ഹംസ പറഞ്ഞു. സർക്കാർ പുറത്തുവിടാത്ത റിപ്പോർട്ടിലെ വിവരങ്ങൾ ആരാണ് ഹംസയോട് പറഞ്ഞത് എന്ന് ചോദിച്ച അദ്ദേഹം യു.ഡി.എഫിനെതിരെ സി.പി.എം നടത്തിയ ഗൂഢാലോചനയാണ് ഇതിലൂടെ പുറത്തുവന്നത് എന്ന് ആരോപിച്ചു. പ്രസിദ്ധീകരിക്കാത്ത റിപ്പോർട്ടി​െൻറ പേരിൽ മുഖ്യമന്ത്രി രാഷ്ട്രീയ നാടകം കളിച്ച് തിടുക്കപ്പെട്ട് നടപടിക്ക് പുറപ്പെടുകയാണ്. ഇടതുമുന്നണി പോലും ഇതുവരെ ഉന്നയിക്കാത്ത ആക്ഷേപങ്ങളാണ് റിപ്പോർട്ടിൽ ഉള്ളതായി ഇപ്പോൾ പറയുന്നത്. സോളാർ കമീഷൻ മുമ്പാകെ ആകെ 50 മണിക്കൂർ താൻ ഹാജരായി. ചോദിച്ച കാര്യങ്ങൾക്ക് കൃത്യമായി മറുപടി നൽകി. അന്ന് പിണറായി വിജയനും തെളിവെടുപ്പിന് ഹാജരായിരുന്നു. അവരെല്ലാം നൽകിയത് പത്ര മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലുള്ള മൊഴിയാണ്. കമീഷ​െൻറ നിഗമനം എന്താണെന്ന് പൂർണമായി പുറത്തുവരണം. നിയമസഭയിൽ ഒമ്പത് തവണ സോളാർ വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോഴും ഇടതുമുന്നണി ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. കമീഷ​െൻറ ശിപാർശ എന്താണെന്ന് സർക്കാർ വെളിപ്പെടുത്തണം. എന്ത് നടപടിയെടുക്കാനും സർക്കാറിന് അധികാരമുണ്ട്. അത് റിപ്പോർട്ട് പുറത്തു വിട്ട ശേഷമാകണം. തനിെക്കതിരെ നടപടിക്ക് ശിപാർശയുണ്ടോ എന്നറിയില്ല. അതും പുറത്തുവരെട്ട. തെറ്റ് ചെയ്യാത്തതിനാൽ ഭയമില്ല, ഇതൊന്നും കാണിച്ച് ഭയപ്പെടുത്താനും തളർത്താനുമാവില്ല. ഒരു സാക്ഷിയും തനിക്കെതിരെ മൊഴി കൊടുത്തതായി അറിവില്ല. സരിത എഴുതിയ ഒരു കത്തിലാണ് തനിക്കെതിരെ പരാമർശം ഉണ്ടായിരുന്നത്. ആ കത്തിനെതിരെ താൻ അപകീർത്തി കേസ് കൊടുത്തിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഒട്ടേറെ ആരോപണങ്ങൾ യു.ഡി.എഫ് സർക്കാറിനെതിരെ ഇടതുപക്ഷം ഉയർത്തിയിരുന്നു. യു.ഡി.എഫ് സർക്കാറി​െൻറ അവസാന കാലത്തെ 700 തീരുമാനങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ചു. ഇതിൽ 103 തീരുമാനങ്ങൾ വിശദമായി പഠിക്കാൻ മന്ത്രി എ.കെ. ബാലൻ ചെയർമാനായി സമിതിയെ നിയോഗിച്ചു. വിദഗ്ധർ ഉൾപ്പെടുന്ന മന്ത്രിസഭ ഉപസമിതി പഠിച്ച് റിപ്പോർട്ട് തയാറാക്കി. ആ റിപ്പോർട്ട് പുറത്തുവിടാൻ തയാറാകാത്ത സർക്കാറാണ് ഇപ്പോൾ പ്രസിദ്ധീകരിക്കാത്ത സോളാർ റിപ്പോർട്ടി​െൻറ പേരിൽ ജനത്തെ കബളിപ്പിക്കുന്നത്. കൂടുതൽ കരുത്തോടെ താൻ ജനങ്ങൾക്ക് വേണ്ടി പോരാടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story