Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightp7bakki...

p7bakki നോട്ടുനിരോധനം ​മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിൽ തട്ടിപ്പിന്​ അവസരമൊരുക്കുമായിരുന്നു –ജെയ്​റ്റ്​ലി

text_fields
bookmark_border
വാഷിങ്ടൺ: നോട്ടുനിരോധനം സുതാര്യതയോടെ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിൽ വിവിധ തട്ടിപ്പുകൾക്ക് അവസരമൊരുക്കുമായിരുെന്നന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയെ ശരിയായ ട്രാക്കിലേക്ക് നയിക്കുന്നതിന് സഹായകരമായ നോട്ടുനിരോധനം ഘടനപരമായ മാറ്റമാണെന്നും അത്തരം മാറ്റങ്ങൾ സുതാര്യതയോടെ ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാന തീരുമാനങ്ങളുടെ വിജയത്തിൽ അതി​െൻറ രഹസ്യസ്വഭാവത്തിന് വലിയ പങ്കുണ്ടെന്നും നോട്ടുനിരോധനകാര്യത്തിൽ പ്രധാനമന്ത്രിയും സംഘവും അത് വേണ്ട രൂപത്തിൽ കൈകാര്യം ചെയ്തുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. നോട്ടുനിരോധനം നടപ്പാക്കിയത് വിജയകരമായിട്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതുമൂലം ഡിജിറ്റൽ ഇടപാടുകൾ വർധിച്ചുവെന്നും നികുതി അടക്കുന്നവർ കൂടിയെന്നും അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനവും ജി.എസ്.ടിയുമടക്കമുള്ള തീരുമാനങ്ങൾക്കെതിരെ ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story