Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർഷിക സർവകലാശാലക്ക്​...

കാർഷിക സർവകലാശാലക്ക്​ പുതിയ പേര്​: കോൺഗ്രസ്​ പ്രതിഷേധ മാർച്ച്

text_fields
bookmark_border
മണ്ണുത്തി: കേരള കാർഷിക സർവകലാശാലക്ക് മുൻ മുഖ്യമന്ത്രി സി. അച്യുതമേനോ​െൻറ പേര് നൽകാനുള്ള നീക്കത്തിനെതിരെ പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സർവകലാശാലയിലേക്ക് പ്രതിഷേധമാർച്ച് നടത്തി. കാർഷിക സർവകലാശാലയുടെ സ്ഥാപകനായ മുൻ മുഖ്യമന്ത്രി കെ. കരുണാകര​െൻറ പേര് നൽകണമെന്ന് ഉദ്ഘാടകൻ ടി.എൻ. പ്രതാപൻ പറഞ്ഞു. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.സി. അഭിലാഷ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി, ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ, ഡി.സി.സി ജനറൽ സെക്രട്ടറി ഭാസ്കരൻ ആദങ്കാവിൽ, ഒല്ലൂർ ബ്ലോക്ക് പ്രസിഡൻറ് ജെയ്ജു സെബാസ്റ്റ്യൻ, കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് കെ.പി. എൽദോസ്, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ജിന്നി ജോയി, ബിന്ദു കാട്ടുങ്കൽ, സജിത ബാബുരാജ് എന്നിവർ സംസാരിച്ചു. ഇന്ദിരാഗാന്ധി കുടുംബസംഗമം ചേർപ്പ്: അവിണിശേരി പഞ്ചായത്തിലെ ചെറുവത്തേരിയിൽ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷവും ചെറുത്തേരി ബൂത്തുതല കുടുംബസംഗമവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. എൻ.ബി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും കർഷകരെയും ഉമ്മൻ ചാണ്ടി ആദരിച്ചു. മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ, കെ.ആർ. ശ്രീനിവാസൻ, ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, കെ.എം. അബ്ദുൽറഹിമാൻകുട്ടി, അനീസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story