Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറവന്യൂ ജില്ല...

റവന്യൂ ജില്ല കായികമേളക്ക്​ തുടക്കം

text_fields
bookmark_border
തൃശൂർ: റവന്യൂ ജില്ല കായിമേള തുടങ്ങി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് േകാളജ് ഗ്രൗണ്ടിൽ പോൾവാൾട്ട് ഹൈജംപ് മത്സരങ്ങൾ നടന്നു. ഹൈജംപ് സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ ജോബിറ്റ (ചാലക്കുടി) ഒന്ന്, വർഷ കെ. പ്രദീപ് (തൃശൂർ ഇൗസ്റ്റ്) രണ്ട്, സുമന ഫാത്തിമ (വലപ്പാട്) മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ മീരാ ഷിബു (ഇരിങ്ങാലക്കുട) ഒന്ന്, സാലിഹ കെ.എം. (കുന്നംകുളം) രണ്ട്, അശ്വതി കെ.വി. (മാള) മൂന്നും സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ െഎശ്വര്യ എസ്. നായർ (ചേർപ്പ്) ഒന്ന്, സോണി ജോസഫ് (തൃശൂർ ഇൗസ്റ്റ്) രണ്ട്, ഏയ്ഞ്ചൽ റോസ് പോൾ (ചാലക്കുടി) മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ േപാൾവാൾട്ടിൽ ജൂനിയർ വിഭാഗത്തിൽ സുഫ്ന ജാസ്മിൻ (വലപ്പാട്) ഒന്ന്, സീനിയർ വിഭാഗത്തിൽ അനു പി.എച്ച് (വലപ്പാട്) ഒന്ന്, സിബിയ ബിജു (ചാലക്കുടി) രണ്ട്, ഉണ്ണിമായ എസ്. ജി. (ചാലക്കുടി) മൂന്നാം സ്ഥാനവും നേടി. ആൺകുട്ടികളുടെ ഹൈംപിൽ ജൂനിയർ വിഭാഗത്തിൽ ദീപേഷ് എം.എസ്. (മാള), ജിഷ്ണു വി.കെ. (ചാവക്കാട്), ഗിൽബർട്ട് ജോസ് (ചാലക്കുടി) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ അനന്തു െക.എസ്. (ചാവക്കാട്)--ഒന്ന്, അനന്തു സി.ആർ. (ചാവക്കാട്)-രണ്ട്, ജെസിൽ പി.ജെ. (ഇരിങ്ങാലക്കുട)-മൂന്ന്. ആൺകുട്ടികളുടെ പോൾവാൾട്ടിൽ ജൂനിയർ വിഭാഗത്തിൽ നിബിൻ ഷാജു (മാള)-ഒന്ന്, യദു കൃഷ്ണ കെ.എസ്. (വലപ്പാട്)-രണ്ട്, ജിഷ്ണു പി.ഡി. (ചാവക്കാട്)-മൂന്ന്. സീനിയർ വിഭാഗത്തിൽ റോഷൻ തോമസ് (മാള)-ഒന്ന്, ആബേൽ വർഗീസ് (മാള)-രണ്ട്, അരുൾ കൃഷ്ണ (ചാവക്കാട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story