Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആ അധ്യാപകർ...

ആ അധ്യാപകർ പഠിപ്പിച്ചത് പാഠപുസ്തകം മാത്രമല്ല, മണ്ണും മരവും

text_fields
bookmark_border
തൃശൂർ: അളഗപ്പനഗർ കോളജ് കാമ്പസ് ഒരു സ്മാരകമാണ്. മനുഷ്യനും പ്രകൃതിയും തമ്മിൽ വേർതിരിവില്ലെന്ന സന്ദേശം ഉയർത്തിപ്പിടിച്ചുനിൽക്കുന്ന ജീവിക്കുന്ന സ്മാരകം. ആഗോള താപനത്തിന് മറുപടിയായി രണ്ട് അധ്യാപകരുടെ യത്നത്തിൽ ഉയിർകൊണ്ട കാടുണ്ട് ഈ കലാലയത്തിൽ. ലോകത്തിലെ അപൂർവ വൃക്ഷങ്ങളുടെ സംഗമ സ്ഥാനം വിളിച്ചോതുന്ന ഒരു ചെറു കാട്. സിവിൽ വകുപ്പിലെ അധ്യാപകരായിരുന്ന തൃശൂര്‍ അരണാട്ടുകര സ്വദേശി ജോര്‍ജ് ചിറമ്മലും ഒല്ലൂര്‍ സ്വദേശി ടോണി പോളും സേവനത്തി​െൻറ കാൽ നൂറ്റാണ്ട് കാലം െചലവഴിച്ചത് പാഠപുസ്തകത്തിൽ മാത്രമല്ല മണ്ണിലും കൂടിയാണ്. 25 വര്‍ഷമെടുത്ത് കാമ്പസില്‍ ഇവർ നട്ടുവളര്‍ത്തിയത് 300 മരങ്ങൾ- ലോകത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 70 തരം മരങ്ങള്‍. മൂന്നരയേക്കര്‍ വിസ്തൃതിയിലുള്ള കാമ്പസിൽ മൂന്നോ നാലോ മരങ്ങള്‍ മാത്രമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. വല്ലപ്പോഴും ൈകയിൽ കിട്ടിയ വൃക്ഷത്തൈകള്‍ നടൽ ഇവർ ഒരു ശീലമാക്കി. പരിസ്ഥിതി ദിനത്തിൽ ഒതുങ്ങുന്നതായിരുന്നില്ല ജോർജി​െൻറയും പോളി​െൻറയും ആ തൈ നടൽ. 'വേനൽ കഠിനമാകുേമ്പാൾ പരിപാലനം ശ്രമകരമായി. വീട്ടിൽനിന്ന് കുടിവെള്ളം കൊണ്ടുവരുന്ന കുപ്പികളുടെ വലുപ്പവും എണ്ണവും കൂട്ടി. സ്നേഹിച്ചും പരിലാളിച്ചും വളർത്തിയ മരങ്ങൾ ചതിച്ചില്ല. അതാണ് ഇന്ന് ഇൗ കാമ്പസി​െൻറ തണൽ' - പടര്‍ന്നു പന്തലിച്ച മരച്ചുവട്ടിലിരുന്ന് ഇവർ പറയുന്നു. കാട് കാണാൻ കാമ്പസിലേക്ക് ദിനേന വിവിധയിടങ്ങളിൽനിന്ന് ആളുകൾ എത്തുന്നുണ്ട്. വൃക്ഷസ്നേഹികളായ ഇവർ അധ്യാപനകാലം പൂർത്തിയാക്കി മടങ്ങിയപ്പോൾ കാമ്പസിലെ ഓരോ മരങ്ങളുെടയും വിശദാംശങ്ങൾ ഉള്‍പ്പെടുത്തിയ 'ഹരിതക്ഷിണ' പുസ്തകം സമ്മാനിച്ചാണ് സഹപ്രവർത്തകരും വിദ്യാർഥികളും അവരെ യാത്രയാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story