Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅന്ധത നടത്തം നാളെ

അന്ധത നടത്തം നാളെ

text_fields
bookmark_border
തൃശൂര്‍: ലോക കാഴ്ചദിനമായ വ്യാഴാഴ്ച നഗരത്തില്‍ നേത്രദാന സന്ദേശവുമായി കണ്ണുകെട്ടി അന്ധത നടത്തം സംഘടിപ്പിക്കും. 30 അന്ധര്‍ നയിക്കുന്ന യാത്രയെ ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍, ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അനുഗമിക്കും. ജൂബിലി മിഷന്‍ മെഡിക്കല്‍കോളജ് ആശുപത്രിയും ബംഗളൂരു പ്രോജക്ട് വിഷനും റോട്ടറി ക്ലബ് തൃശൂര്‍ സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി 2.30ന് സ​െൻറ് മേരീസ് കോളജില്‍നിന്നും ആരംഭിച്ച് 3.30ഓടെ സ​െൻറ് തോമസ് കോളജില്‍ സമാപിക്കും. നേത്രദാന സമ്മതപത്രങ്ങളും കൈമാറുമെന്ന് അസി. ഡയറക്ടര്‍ ഫാ. ടിജോ ജോയി മുള്ളക്കര, ജൂബിലി മിഷന്‍ ഒഫ്താല്‍മോളജി വിഭാഗം മേധാവി ഡോ.സി.വി. ആന്‍ഡ്രൂസ്, ജൂബിലി മിഷന്‍ സി.ഇ.ഒ ഡോ. ബെന്നി ജോസഫ്, ബ്ലൈന്‍ഡ് വാക്ക് കോ-ഓഡിനേറ്റര്‍ പ്രവീണ്‍ ജോര്‍ജ്, ഡോ. ജൂഡോ വാച്ചപ്പറമ്പില്‍ എന്നിവർ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ചങ്ങമ്പുഴ സായാഹ്നവും രമണീയം ട്രസ്റ്റ് ഉദ്ഘാടനവും ഇന്ന് തൃശൂര്‍: ചങ്ങമ്പുഴ സായാഹ്നവും രമണീയം ട്രസ്റ്റ് ഉദ്ഘാടനവും ബുധനാഴ്ച നടക്കും. സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ എഴുത്തുകാരന്‍ കെ.പി. രമണന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരനും അധ്യാപകനുമായ എസ്.കെ. വസന്തന്‍ അനുസ്മരണ പ്രഭാഷണവും പിരപ്പന്‍കോട് മുരളി മുഖ്യപ്രഭാഷണവും നടത്തും. കാഥികന്‍ ആലപ്പി രമണന്‍, രമണന്‍ നാമധാരികളില്‍ ഏറ്റവും മുതിര്‍ന്ന പി.കെ. രമണന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. ചങ്ങമ്പുഴക്കവിതകളുടെ ആലാപനവും ആലപ്പി രമണ​െൻറ കഥാപ്രസംഗവും നടക്കുമെന്ന് ചെയര്‍മാന്‍ എം.സി. രമണനും സെക്രട്ടറി എസ്. രമണനും വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story