Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരള കോൺഗ്രസ്...

കേരള കോൺഗ്രസ് ജന്മദിനാചരണം

text_fields
bookmark_border
തൃശൂർ: ന്യൂനപക്ഷങ്ങൾക്കും ദലിതർക്കുമെതിരെ പ്രവർത്തിക്കുകയും വർഗീയത വളർത്താനും ശ്രമിക്കുന്ന ബി.ജെ.പിയുടെ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് സംസ്കാരമുള്ള എല്ലാവരും ഒന്നിക്കണമെന്ന് കേരള കോൺഗ്രസ് (സ്കറിയ തോമസ്) ചെയർമാൻ സ്കറിയ തോമസ് പറഞ്ഞു. കേരള കോൺഗ്രസി​െൻറ ജന്മദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് കെ.കെ. വിദ്യാധരൻ അധ്യക്ഷത വഹിച്ചു. പി.എം. മാത്യു, എം.വി. മാണി, ഷാജി കടമല, ടി.ഒ. എബ്രഹാം, സിൽജി പൗലോസ്, മനക്കര രാധാകൃഷ്ണൻ, പോൾ എം. ചാക്കോ, കെ.സി. ജേക്കബ്, കെ.വി. സുരേന്ദ്രൻ, സണ്ണി മാത്യു എന്നിവർ സംസാരിച്ചു. ദേശ് സുരക്ഷ പ്രോജക്ടിൽ ഒഴിവ് തൃശൂർ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈംഗികാരോഗ്യ പദ്ധതി 'ദേശ് സുരക്ഷ' പ്രോജക്ടിലേക്ക് വിവിധ തസ്തികയിൽ ഒഴിവുണ്ട്. പ്രോജക്ട് മാനേജർ (യോഗ്യത: എം.എസ്.ഡബ്ലു, ശമ്പളം: 15000+700 ടി.എ), മോണിറ്ററിങ് ആൻഡ് ഇവാല്യുവേഷൻ ഓഫിസർ (യോഗ്യത: എം.എസ്.ഡബ്ലു അല്ലെങ്കിൽ അക്കൗണ്ടിങ് പരിജ്ഞാനത്തോടെ എം.കോം, ശമ്പളം: 12000+300 ടി.എ), ഔട്ട് റീച്ച് വർക്കർ (യോഗ്യത: പ്ലസ്ടു, ശമ്പളം: 7500+750 ടി.എ) എന്നിവയാണ് തസ്തിക. ഫോൺ: 8281483854, 8547066425.
Show Full Article
TAGS:LOCAL NEWS 
Next Story