Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറവന്യൂ ജില്ല സ്​കൂൾ...

റവന്യൂ ജില്ല സ്​കൂൾ കായികമേള നാളെ തുടങ്ങും

text_fields
bookmark_border
തൃശൂര്‍: റവന്യൂ ജില്ല സ്കൂൾ കായികമേള വ്യാഴാഴ്ച തൃശൂര്‍ സ​െൻറ് തോമസ് തോപ്പ് സ്റ്റേഡിയത്തിൽ തുടങ്ങുമെന്ന് ജില്ല വിദ്യാഭ്യാസ ഒാഫിസർ കെ.ജി. മോഹനൻ അറിയിച്ചു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ മേള ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത ജയരാജൻ അധ്യക്ഷത വഹിക്കും. ഒമ്പതിന് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ തുടങ്ങും. 12 ഉപജില്ലകളിൽ നിന്ന് രണ്ടായിരത്തോളം കായികതാരങ്ങള്‍ മാറ്റുരക്കും. 14ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈജംപ്, പോള്‍വാള്‍ട്ട് മത്സരങ്ങള്‍ ബുധനാഴ്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടക്കും. ഈസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ എം.ആര്‍. ജയശ്രീ, കെ.എസ്. പത്മിനി, സ്‌കൂള്‍ സ്‌പോര്‍ട്‌സ് കോ-ഓഡിനേറ്റര്‍ എം.പി. ഫ്രാന്‍സിസ്, സി.ജെ. ബിന്നറ്റ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. തൃശൂര്‍ മോട്ടോര്‍ഷോ നാളെ തുടങ്ങും തൃശൂര്‍: ഗവ. എന്‍ജിനീയറിങ് കോളജ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം വജ്രജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ ഓട്ടോ എക്‌സ്‌പോ 'തൃശൂര്‍ മോട്ടോര്‍ഷോ' തേക്കിന്‍കാട് മൈതാനിയില്‍ വ്യാഴാഴ്ച തുടങ്ങും. 11ന് വിക്രം സാരാഭായ് സ്‌പേസ് സ​െൻറര്‍ േപ്രാജക്ട് ഡയറക്ടര്‍ എന്‍. ശ്യാംമോഹന്‍ ഉദ്ഘാടനം ചെയ്യും. 3.30ന് ബൈക്ക് സ്റ്റണ്ട്അരങ്ങേറും. വിേൻറജ്, സൂപ്പര്‍, മോഡിഫൈഡ് വിഭാഗങ്ങളിലെ കാറുകള്‍ ബൈക്കുകള്‍, ഓഫ് റോഡ് വാഹനങ്ങള്‍, എഫ്-3 റേസിങ് കാറുകള്‍, സലൂണ്‍ കാര്‍, ലക്ഷ്വറി കാറുകള്‍, ഇറക്കുമതി ചെയ്ത ബൈക്കുകള്‍, ഇലക്ട്രിക് ഓട്ടോ, ലോഹത്തിലും മരത്തിലും നിര്‍മിച്ച മിനിയേച്ചര്‍ ക്രാഫ്റ്റ് വാഹന മാതൃകകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ടാകും. രാവിലെ പത്തുമുതല്‍ വൈകീട്ട് എട്ടുവരെയാണ് പ്രദര്‍ശനം. പ്രിന്‍സിപ്പല്‍ ഡോ.ബി. ജയാനന്ദ്, യു.ജി ഡീന്‍ ഡോ.സി.പി. സുനില്‍കുമാര്‍, മോട്ടോര്‍ ഷോ സ്റ്റാഫ് കോ-ഓഡിനേറ്റര്‍ ഡോ.കെ.കെ. രാമചന്ദ്രന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് അസോ. സെക്രട്ടറി ജിജോ ജോര്‍ജ്, മോട്ടോര്‍ഷോ ചീഫ് കോ-ഓഡിനേറ്റര്‍ നബീല്‍ നഷീദ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story